1/18/10

അക്രമി സംഘം രണ്ടുപേരെ വെട്ടിപ്പരിക്കേല്‍പ്പിച്ചു.

അക്രമി സംഘം രണ്ടുപേരെ വെട്ടിപ്പരിക്കേല്‍പ്പിച്ചു.
കണ്ണൂര്‍: ബൈക്കിലെത്തിയ നാലംഗ അക്രമി സംഘം രണ്ടുപേരെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഒരാളുടെ നില ഗുരുതരം. തോട്ടട വെസ്റ്റ്‌ യു.പി സ്‌കൂളിനടുത്ത്‌ ഇല്ലിക്കുന്നുമ്മല്‍ നൂറുദ്ദീന്‍(50), ഹാഷിം(35) എന്നിവരെയാണ്‌ വെട്ടിയത്‌.
ഇന്നലെ രാത്രി ഏഴുമണിയോടെ തോട്ടട വെസ്റ്റ്‌ ഇല്ലിക്കുന്നുമ്മല്‍ രണ്ടു ബൈക്കുകളിലായി എത്തിയ അക്രമി സംഘം മാരകായുധങ്ങളുപയോഗിച്ച്‌ ഇരുവരെയും വെട്ടുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ നൂറുദ്ദീനെ കോഴിക്കോട്‌ മെഡിക്കല്‍ കേളേജ്‌ ആസ്‌പത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ ഹാഷിം ജില്ലാ ആസ്‌പത്രിയില്‍ ചികിത്സയിലാണ്‌.
കുടുംബ വഴക്കാണ്‌ അക്രമത്തിനു പിന്നിലെ കാരണമെന്ന്‌ സംശയിക്കുന്നു. സംഭവത്തില്‍ പങ്കുണ്ടെന്ന്‌ കരുതുന്ന നാലംഗ സംഘത്തെയും രണ്ടു ബൈക്കുകളും സിറ്റി പോലീസ്‌ കസ്റ്റഡിയിലെടുത്തതായും ഇവരെ ചോദ്യം ചെയ്യുന്നതായും അറിയുന്നു.

. പാനൂരില്‍ ബി.ജെ.പി. പ്രവര്‍ത്തകന്‌ വെട്ടേറ്റു

. പാനൂരില്‍ ബി.ജെ.പി. പ്രവര്‍ത്തകന്‌ വെട്ടേറ്റു
പാനൂര്‍: പാനൂരില്‍ ബി.ജെ.പി പ്രവര്‍ത്തകന്‌ വെട്ടേറ്റു. ഇന്നലെ രാത്രി 9.50ന്‌ പാനൂര്‍ സി.ഐ ഓഫീസിനു പിന്നിലുള്ള റോഡില്‍വെച്ചാണ്‌ വെട്ടേറ്റത്‌. ഗുരുതരമായി പരിക്കേറ്റ കൂറ്റേരി താഴെക്കണ്ടിയില്‍ ഭാസ്‌കരന്റെ മകന്‍ ജിത്തു എന്ന സുബിനാണ്‌(27) വെട്ടേറ്റത്‌. ഇയാളെ തലശ്ശേരി ഇന്ദിരാഗാന്ധി ആസ്‌പത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം കോഴിക്കോട്‌ മെഡിക്കല്‍കോളേജിലേക്ക്‌ മാറ്റി.
ഇന്നലെ വൈകീട്ട്‌ ജിത്തുവും സംഘവും സി.പി.എം പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനെ തുടര്‍ന്ന്‌ ജിത്തുവും കൂട്ടുകാരും തിരിച്ചുവരുന്നതും കാത്തുനിന്ന സി.പി.എം പ്രവര്‍ത്തകര്‍ വെട്ടുകയായിരുന്നു. ജിത്തുവിനോടൊന്നിച്ചുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു. ഇതിനിടെ വെട്ടേറ്റ ജിത്തുവിനെ ഏറെനേരം കാണാതായതിനെ തുടര്‍ന്ന്‌ അഭ്യൂഹം പരന്നു.
സംഭവം അറിഞ്ഞ്‌ ബി.ജെ.പി പ്രവര്‍ത്തകരും പോലീസും സ്ഥലത്തെത്തി. ഇതിനിടെ സമീപത്തുള്ള കുറ്റിക്കാട്ടില്‍ വെട്ടേറ്റ നിലയില്‍ ജിത്തുവിനെ കണ്ടെത്തുകയായിരുന്നു. പാനൂര്‍ എസ്‌.ഐ യഹ്‌യയുടെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘമാണ്‌ വെട്ടേറ്റ ജിത്തുവിനെ ആസ്‌പത്രിയിലെത്തിച്ചത്‌. ജിത്തു മരിച്ചെന്ന കിംവദന്തി പരന്നതോടെ പാനൂരും സമീപ പ്രദേശത്തിലും രാത്രി വൈകിയും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്‌. പാനൂരില്‍ പലയിടത്തും സ്‌ഫോടനമുണ്ടായി.

വിവാഹ വാഗ്‌ദാനം ചെയ്‌ത്‌ പീഡിപ്പിച്ചു

വിവാഹ വാഗ്‌ദാനം ചെയ്‌ത്‌ പീഡിപ്പിച്ചു
വിവാഹിതനായ യുവാവ്‌ അറസ്റ്റില്‍
ആലക്കോട്‌: കോളജ്‌ വിദ്യാര്‍ത്ഥിനിയെ പ്രണയം നടിച്ച്‌ വലയിലാക്കി നാടുവിട്ട വിവാഹിതനായ യുവാവ്‌ അറസ്റ്റില്‍. കൊല്ലം കടയ്‌ക്കല്‍ ഇടത്തറ സ്വദേശി തെങ്ങരികത്ത്‌ വീട്ടില്‍ രജിത്ത്‌ എന്ന കൊച്ച്‌മോനെ (26) ആലുവയില്‍ ആലക്കോട്‌ സി.ഐ രാജേഷ്‌ വാഴാളപ്പിലിന്റെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘം അറസ്റ്റ്‌ ചെയ്‌തത്‌.
കരുവഞ്ചാലില്‍ കോളജ്‌ വിദ്യാര്‍ത്ഥിനിയായ ആലക്കോട്‌ കരിങ്കയം സ്വദേശി സുധ (21)യെ പ്രണയംനടിച്ച്‌ വിവാഹവാഗ്‌ദാനം നല്‍കി കഴിഞ്ഞ നാലാം തിയ്യതി ഇയാള്‍ക്കൊപ്പം നാടുവിടുകയായിരുന്നു. പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന്‌ വീട്ടുകാര്‍ ആലക്കോട്‌ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ സുധ രജിത്തിന്റെ കൂടെ നാടുവിട്ടതാണെന്ന്‌ ബോധ്യമായി.
നേരത്തെ വിവാഹിതനായ കാര്യം മറച്ചുവെച്ചാണ്‌ രജിത്ത്‌ വിദ്യാര്‍ത്ഥിനിയുമായി ബന്ധം സ്ഥാപിച്ചത്‌. തളിപ്പറമ്പില്‍വെച്ച്‌ രജിസ്റ്റര്‍ വിവാഹം ചെയ്യാമെന്ന്‌ യുവതി പറഞ്ഞെങ്കിലും ഇയാള്‍ തയ്യാറായില്ലത്രെ. നേരെ പാലക്കാട്ടേക്ക്‌ പോയ ശേഷം അവിടെവെച്ച്‌ തന്നെ പീഡിപ്പിച്ചുവെന്നാണ്‌ പെണ്‍കുട്ടി പറയുന്നത്‌. പിറ്റേദിവസം തമിഴ്‌നാട്‌ പളനിയിലേക്കാണ്‌ ഇവര്‍ പോയത്‌. അവിടെവെച്ച്‌ പെണ്‍കുട്ടിയുടെ പണവും സ്വര്‍ണവും ഇയാള്‍ കൈക്കലാക്കി. ഇതിനിടയില്‍ രജിത്ത്‌ വിവാഹിതനാണെന്നും താന്‍ വഞ്ചിക്കപ്പെടുകയാണെന്നും മനസ്സിലാക്കിയ പെണ്‍കുട്ടി വീട്ടുകാരുമായി ബന്ധപ്പെട്ടു. തുടര്‍ന്ന്‌ ഇരുവരും ആലുവയിലെ ഒരു ബന്ധുവീട്ടിലെത്തുകയായിരുന്നു. അവിടെവെച്ചാണ്‌ പോലീസ്‌ യുവാവിനെ അറസ്റ്റ്‌ ചെയ്‌തത്‌.
ചെങ്ങളായി നെല്ലിക്കുന്ന്‌ സ്വദേശിനിയെയാണ്‌ രജിത്ത്‌ വിവാഹം ചെയ്‌തത്‌.

1/16/10

പറപ്പൂലില്‍ സി.പി.എം അനുഭാവിയുടെ കട ബോംബെറിഞ്ഞ്‌ തകര്‍ത്തു


പറപ്പൂലില്‍ സി.പി.എം അനുഭാവിയുടെ കട ബോംബെറിഞ്ഞ്‌ തകര്‍ത്തു

തളിപ്പറമ്പ്‌: പറപ്പൂലില്‍ സി.പി.എം അനുഭാവിയുടെ കട ബോംബെറിഞ്ഞ്‌ തകര്‍ത്തു. പോത്തേര പവിത്രന്റെ കെ.വി സ്റ്റോര്‍ എന്ന അനാദി കടയാണ്‌ ഇന്നലെ പുലര്‍ച്ചെ ബോംബെറിഞ്ഞ്‌ തകര്‍ത്തത്‌. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ കടയുടെ ര്‌ വശത്തെയും ഷട്ടറുകള്‍ അടര്‍ന്ന്‌ തെറിച്ചു. ഉഗ്ര സ്‌ഫോടനത്തില്‍ കടയുടെ അകത്തെ നാല്‌ ചുമരുകളുടെയും സീലിങ്ങിന്റെയും പ്ലാസ്റ്ററിങ്‌ അടര്‍ന്നു വീണിട്ടു്‌. ചെങ്കല്ല്‌ വെളിയില്‍ കാണുന്ന നിലയിലാണുള്ളത്‌. സ്‌ഫോടനത്തിന്റെ തീവ്രതയില്‍ കടക്കകത്ത്‌ സൂക്ഷിച്ച ചില സാധനങ്ങള്‍ റോഡില്‍തെറിച്ചിട്ടു്‌. അകത്തുായിരുന്ന ഫ്രിഡ്‌ജ്‌ അടക്കമുള്ള ഇലക്ട്രോണിക്‌സ്‌ ഉപകരണങ്ങളും അരിയടക്കമുള്ള നിത്യോപയോഗ സാധനങ്ങളും പൂര്‍ണമായും കത്തി നശിച്ചു. വിവരമറിഞ്ഞ്‌ തളിപ്പറമ്പ്‌ ഡിവൈ.എസ്‌.പി മുഹമ്മദ്‌ ആരിഫ്‌, സി.ഐ സതീഷ്‌കുമാര്‍, എസ്‌.ഐ വി വി രാജന്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

പ്രതികള്‍ക്ക്‌ ജാമ്യം; കോടതി പരിസരത്ത്‌ സംഘര്‍ഷം

പ്രതികള്‍ക്ക്‌ ജാമ്യം; കോടതി പരിസരത്ത്‌ സംഘര്‍ഷം
കണ്ണൂര്‍: കൊലക്കേസില്‍ ഹൈക്കോടതി ജാമ്യം അനുവദിച്ച പ്രതികളെ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കോടതിക്കു പുറത്ത്‌ പ്രതികളെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മില്‍ കയ്യാങ്കളി. തയ്യിലിലെ ജ്യോതിഷ്‌ വധക്കേസിലെ ഒമ്പത്‌ പ്രതികളെ ഇന്നലെ രാവിലെ 11 ഓടെ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ്‌ സംഘര്‍ഷാവസ്ഥയുായത്‌. ഈ സമയം സി.പി.എം പ്രവര്‍ത്തകരും ബി.ജെ.പി പ്രവര്‍ത്തകരും സംഘം ചേര്‍ന്നതാണ്‌ സംഘര്‍ഷാവസ്ഥയ്‌ക്കിടയാക്കിയത്‌. പോലിസ്‌ എത്തിയാണ്‌ സംഘര്‍ഷാവസ്ഥ ഒഴിവാക്കിയത്‌.

പ്രതികള്‍ക്ക്‌ ജാമ്യം; കോടതി പരിസരത്ത്‌ സംഘര്‍ഷം

പ്രതികള്‍ക്ക്‌ ജാമ്യം; കോടതി പരിസരത്ത്‌ സംഘര്‍ഷം
കണ്ണൂര്‍: കൊലക്കേസില്‍ ഹൈക്കോടതി ജാമ്യം അനുവദിച്ച പ്രതികളെ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കോടതിക്കു പുറത്ത്‌ പ്രതികളെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മില്‍ കയ്യാങ്കളി. തയ്യിലിലെ ജ്യോതിഷ്‌ വധക്കേസിലെ ഒമ്പത്‌ പ്രതികളെ ഇന്നലെ രാവിലെ 11 ഓടെ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ്‌ സംഘര്‍ഷാവസ്ഥയുായത്‌. ഈ സമയം സി.പി.എം പ്രവര്‍ത്തകരും ബി.ജെ.പി പ്രവര്‍ത്തകരും സംഘം ചേര്‍ന്നതാണ്‌ സംഘര്‍ഷാവസ്ഥയ്‌ക്കിടയാക്കിയത്‌. പോലിസ്‌ എത്തിയാണ്‌ സംഘര്‍ഷാവസ്ഥ ഒഴിവാക്കിയത്‌.