12/30/09

പൂഴി വാരുന്നതിനിടെ തോണി മറിഞ്ഞ്‌ ഒരാളെ കാണാതായി


പൂഴി വാരുന്നതിനിടെ തോണി മറിഞ്ഞ്‌ ഒരാളെ കാണാതായി
കണ്ണൂര്‍: കാട്ടാമ്പള്ളി വള്ളുവന്‍ കടവില്‍ പൂഴി വാരാന്‍ പോയവര്‍ തുഴഞ്ഞ തോണി മറിഞ്ഞ്‌ ഒരാളെ കാണാതായി. രണ്ട്‌ പേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. നീര്‍ച്ചാല്‍ സ്വദേശി ഇമ്രാനെ(30)യാണ്‌ കാണാതായത്‌. കണ്ണാടിപറമ്പ്‌ സ്വദേശി ഖാദര്‍ (37), കോട്ടക്കുന്ന്‌ സ്വദേശി ഷറഫുദ്ദീന്‍ (28) എന്നിവരാണ്‌ രക്ഷപ്പെട്ടത്‌. ഇന്നലെ ഉച്ചക്ക്‌ 2.30നഅപകടം. രാവിലെ ഒമ്പതോടെയാണ്‌ മൂവരും പൂഴിവാരാന്‍ തോണിയുമായി പുഴയില്‍ പോയത്‌.
ശക്തമായ അടിയൊഴുക്കിനെ തുടര്‍ന്ന്‌ തോണി തലകീഴായി മറയുകയായിരുന്നു. അപകടസമയത്ത്‌ ശക്തമായ കാറ്റുമുണ്ടായിരുന്നു. ബഹളം കേട്ട്‌ മീന്‍ പിടിക്കുകയായിരുന്നവരും നാട്ടുകാരും എത്തിയാണ്‌ രണ്ടുപേരെ രക്ഷപ്പെടുത്തിയത്‌. ഖാദര്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്‌. നാട്ടുകാരും ഫയര്‍ഫോഴ്‌സും പോലീസും രാത്രി വൈകിയും തിരച്ചില്‍ തുടരുകയാണ്‌.

ഷട്ടറുകള്‍ തുറന്നപ്പോള്‍ പഴശ്ശി അണക്കെട്ടിന്റെ









ഷട്ടറുകള്‍ തുറന്നപ്പോള്‍ പഴശ്ശി അണക്കെട്ടിന്റെ
എമര്‍ജന്‍സി ഷട്ടര്‍ താഴ്‌‌ന്നു
മട്ടന്നൂര്‍: തകര്‍ന്ന ഷട്ടറുകളുടെ അറ്റകുറ്റപ്പണിക്കായി പഴശ്ശി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്ന്‌ വെള്ളം ഒഴുക്കിവിട്ടു. ജലനിരപ്പ്‌ താഴ്‌ന്നതിനാല്‍ തകര്‍ന്ന ഷട്ടറിന്റെ എമര്‍ജന്‍സി ഷട്ടര്‍ താഴ്‌ത്തി മുഴുവന്‍ ഷട്ടറുകള്‍ അടച്ചു. ഇന്നലെ രാവിലെ മുതലാണ്‌ ഡാമിലെ എട്ടുഷട്ടറുകള്‍ ഘട്ടംഘട്ടമായി തുറന്നുവിട്ടത്‌. ഷട്ടര്‍ വീണ്ടും അടച്ചതിനാല്‍ പഴശ്ശി ജലാശയത്തില്‍ വീണ്ടും ജലനിരപ്പുയര്‍ന്നു. ഇക്കഴിഞ്ഞ 20 നാണ്‌ ഡാമിന്റെ 16 റേഡിയല്‍ ഷട്ടറുകളില്‍ എട്ടാമത്തേത്‌ തകര്‍ന്നത്‌. ഇതുമൂലം എമര്‍ജന്‍സി ഷട്ടര്‍ താഴ്‌ത്താന്‍ പഴശ്ശി മെക്കാനിക്കല്‍ വിഭാഗവും നാവികസേനയും ഖലാസികളും പരിശ്രമിച്ചെങ്കിലും ഡാമില്‍ വെള്ളം നിറഞ്ഞതിനാല്‍ സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ ചൊവ്വാഴ്‌ച തിരുവന്തപുരത്ത്‌ മന്ത്രി എന്‍.കെ പ്രേമചന്ദ്രന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ മുഴുവന്‍ ഷട്ടറുകളും തുറന്നുവിടാന്‍ തീരുമാനിക്കുകയായിരുന്നു.
ജലസേചന വകുപ്പ്‌ സൂപ്രണ്ടിംഗ്‌ എഞ്ചിനീയര്‍ ബാലചന്ദ്രന്‍, എക്‌്‌സിക്യൂട്ടീവ്‌ എഞ്ചിനീയര്‍ രാധാകൃഷ്‌ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ പത്തരയോടെയാണ്‌ ഷട്ടറുകള്‍ തുറന്നു വിട്ടത്‌. ഇന്നു രാവിലെ മുതല്‍ തകര്‍ന്ന ഷട്ടറിന്റെ പ്രവൃത്തി തുടങ്ങും. ഷട്ടര്‍ തകര്‍ന്നതിനെ തുടര്‍ന്നു സ്ഥലത്തെത്തിയ പഴശ്ശി പദ്ധതിയുടെ മുന്‍ ജീവനക്കാരന്‍ മുഴുവന്‍ ഷട്ടറുകളും തുറന്നു വിടാന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതു ചെവിക്കൊള്ളാന്‍ അധികൃതര്‍ തയ്യാറായിരുന്നില്ല. ഇതുകാരണം എന്തു ചെയ്യണമെന്നറിയാതെ പത്തു ദിവസമായി ഉദ്യോഗസ്ഥര്‍ നെട്ടോട്ടത്തിലായിരുന്നു.

ഇനി തേടാന്‍ വഴികളില്ല, മുട്ടാന്‍ വാതിലുകളും...


ദാവൂദ്‌ അരിയില്‍

കണ്ണൂര്‍: നീതി തേടി ഇനി ഞാന്‍ എങ്ങോട്ട്‌ പോണം. കോടതി വിധി അനുകൂലമായിട്ടും പോലീസും പഞ്ചായത്ത്‌ അധികൃതരും കണ്ടില്ലെന്ന്‌ നടിക്കുമ്പോള്‍ ഇനി ഞാനെന്താ വേണ്ടത്‌. കണ്ണൂര്‍ അഴീക്കോട്‌ കപ്പക്കടവ്‌ സ്വദേശി കൊച്ചുമ്മല്‍ രാജന്‍ വേദനയോടെ ഇങ്ങനെ ചോദിക്കുമ്പോള്‍ കേട്ടുനില്‍ക്കുന്നവര്‍ക്കും വേദന തോന്നും. അദ്ദേഹത്തിനെതിരെയുള്ള നീതി നിഷേധത്തിന്‌ മൂന്നര വയസ്സുണ്ട്‌. ഒരു പ്രദേശത്തെ രാഷ്‌ട്രീയ സ്വാധീനമുള്ള ചിലര്‍ തീര്‍ത്ത തടവറിയില്‍ കഴിയുകയാണ്‌ കണ്ണൂര്‍ കസ്റ്റംസിലെ സീമാനായ രാജന്‍. നീതിക്കുവേണ്ടി ചെന്നുമുട്ടാത്ത വാതിലുകളില്ല. വളപട്ടണം പോലീസുമുതല്‍ ഡി.ജി.പി വരേയും മുഖ്യമന്ത്രിയുടെ സുതാര്യ കേരളം മുതല്‍ ഹൈക്കോടതി വരേയും എല്ലായിടത്തും വിധി രാജനൊപ്പം. എന്നാല്‍ നിയമം നടപ്പാക്കേണ്ടവരോ കണ്ടില്ല ഒന്നും...
രാജന്റെ വീട്ടിലേക്കുള്ള വഴി ചിലര്‍ തെങ്ങിന്‍ തടികളും വിറകും മണലുമിട്ട്‌ തടസ്സപ്പെടുത്തിയിട്ട്‌ മൂന്നര വര്‍ഷം കഴിയുന്നു. മുമ്പ്‌ ഒരുതവണ കോടതിയുത്തരവിന്റെ അടിസ്ഥാനത്തില്‍ തടസ്സം നീക്കിയെങ്കിലും അന്നുരാത്രിതന്നെ വീണ്ടും വഴി മുടക്കി. പിന്നീട്‌ പലപ്പോഴും തടസ്സം നീക്കിയെങ്കിലും രാത്രിയ തടസ്സം പുനഃസ്ഥാപിക്കുകയും ചെയ്‌തു. പോലീസിന്റെ സാന്നിധ്യത്തില്‍ ചര്‍ച്ച നടയെങ്കിലും നീതി നടപ്പാക്കാന്‍ പോലീസിനായില്ല. പോലീസിനു മുന്നില്‍ വെച്ചും എതിര്‍ കക്ഷികള്‍ രാജനെ ഭീഷണിപ്പെടുത്തുകയായിരുന്നു.
വളപട്ടണം പുഴയോട്‌ ചേര്‍ന്നാണ്‌ രാജന്റെ സ്ഥലം. വീട്ടിനു സമീപമുള്ള നടപ്പാത 14 അടി വീതിയുള്ള റോഡാക്കി മാറ്റാന്‍ നാട്ടുകാര്‍ രാജനെ സമീപിച്ചു. റോഡ്‌ പറമ്പിന്റെ ഒരു ഭാഗത്തുകൂടി ആവാമെന്ന്‌ രാജന്‍ സമ്മതിച്ചെങ്കിലും നാട്ടിലെ പ്രമുഖരായ ചിലര്‍ സമ്മതിച്ചില്ല. പറമ്പിനു മധ്യത്തിലൂടെ റോഡുവേണം എന്നായി എതിര്‍ കക്ഷികളുടെ ആവശ്യം. എന്നാല്‍ രാജന്‍ ഇതു നിരസിച്ചു. ഇതിനെതുടര്‍ന്ന്‌ ചിലര്‍ 2005 ആഗസ്റ്റ്‌ 25ന്‌ രാജന്റെ വീട്ടിലേക്കുള്ള വഴി തടസ്സപ്പെടുത്തി. വളപട്ടണം പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന്‌ ഒക്‌ടോബറില്‍ തടസ്സം നീക്കിയെങ്കിലും പിന്നീട്‌ ബലമായി സ്ഥലം കൈയേറി റോഡു നിര്‍മ്മിച്ചു. തടയാന്‍ ശ്രമിച്ച രാജനെ മര്‍ദ്ദിക്കുകയും ചെയ്‌തു. എതിര്‍ കക്ഷികള്‍ തന്റെ പറമ്പിലൂടെ വാഹനം കൊണ്ടു പോകുന്നതിനെതിരെ കോടതിയെ സമീപിച്ചു. കോടതിവിധി രാജനു അനുകൂലമാവുകയും ചെയ്‌തു. ഇതില്‍ കുപിതരായ എതിര്‍ കക്ഷികള്‍ വീണ്ടും വഴി തടസ്സപ്പെടുത്തി. പോലീസിലും കലക്‌ടര്‍ക്കും പരാതി നല്‍കിയെങ്കിലും നടപടി ഇല്ലാത്തതിനാല്‍ ഹൈക്കോടതിയില്‍ നിന്ന്‌ അനുകൂലവിധി നേടിയെങ്കിലും രാജന്റെ വീട്ടിലേക്കുള്ള വഴികള്‍ തുറന്നില്ല.
വളപട്ടണം പുഴയില്‍ നിന്ന്‌ മണല്‍ വാരുന്ന കരാറുകാര്‍ രാജന്റെ പറമ്പില്‍ 500 ടണ്‍ മണല്‍ നിക്ഷേപിച്ചിരുന്നു. ജിയോളജി വകുപ്പിന്റെ അനുമതിയോടെ കഴിഞ്ഞ 14ന്‌ മണല്‍ നീക്കല്‍ വഴി തടസ്സം നീക്കിയിരുന്നു. മണല്‍ കയറ്റിയ മിനി ലോറിയെ പുറത്തിറങ്ങാന്‍ അനുവദിക്കാതെ വീണ്ടും വഴിമുടക്കിയിരിക്കുകയാണ്‌ എതിര്‍ കക്ഷികള്‍. ഇതിനെതുടര്‍ന്ന്‌ തനിക്ക്‌ നീതി ലഭിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ രാജന്‍ കഴിഞ്ഞ ദിവസം കണ്ണൂര്‍ എസ്‌.പി അനൂപ്‌ കുരുവിള ജോണിനെ കാണാന്‍ എത്തിയിരുന്നു. സി.എച്ച്‌ ബാലന്റെ നേതൃത്വത്തിലുള്ള കപ്പക്കടവ്‌ പുഴയോര റോഡ്‌ നിര്‍മ്മാണ കമ്മിറ്റിയാണ്‌
തളിപ്പറമ്പ്‌ തൃഛംബരത്ത്‌ വീട്‌ കുത്തിത്തുറന്നു

തളിപ്പറമ്പ്‌: തളിപ്പറമ്പ്‌ തൃഛംബരത്ത്‌ വീട്‌ കുത്തിത്തുറന്ന്‌ ഇരുപത്തിയാറര പവന്റെ സ്വര്‍ണാഭരണങ്ങളും 10,000 രൂപയും വെള്ളിയാഭരണങ്ങളും വാച്ചുകളും സിന്റിക്കേറ്റിന്റെ എ ടി എം കാര്‍ഡും കവര്‍ച്ച ചെയ്‌തു. തൃഛംബരം ദേശീയപാതക്കരികില്‍ പെട്രോള്‍ പമ്പിന്‌ സമീപത്തെ സിന്റിക്കേറ്റ്‌ ബേങ്ക്‌ റിട്ട ഉദ്യോഗസ്ഥന്‍ കാഞ്ഞിരക്കണ്ടി അനന്തന്‍നായരുടെ വീട്ടില്‍ നിന്നാണ്‌ കവര്‍ച്ച നടന്നത്‌. അനന്തന്‍ നായരും കുടുംബവും കഴിഞ്ഞദിവസം വീട്‌ പൂട്ടി ബാംഗ്ലൂരിലെ മകളുടെ വീട്ടിലേക്ക്‌ പോയതായിരുന്നു. ചൊവ്വാഴ്‌ച രാത്രിയോടെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ്‌ വീട്‌ കുത്തിത്തുറന്ന്‌ കവര്‍ച്ച നടന്നത്‌ ശ്രദ്ധയില്‍പ്പെട്ടത്‌. വീടിന്റെ മുന്‍വാതിലും അകത്തെ വാതിലും വെട്ടിപ്പൊളിച്ച്‌ അകത്തുകടന്ന്‌ അലമാരയില്‍ സൂക്ഷിച്ചിരുന്ന മൂന്നുലക്ഷത്തോളം രൂപ വിലവരുന്ന ആഭരണങ്ങളും പണവും വെള്ളിയാഭാരണങ്ങളും രണ്ട്‌ വാച്ചുകളും എ ടി എം കാര്‍ഡും മോഷണം നടത്തുകയായിരുന്നു. വീടിനുള്ളിലെ അഞ്ച്‌ ഷെല്‍ഫുകളും ഉളി ഉപയോഗിച്ച്‌ കുത്തിത്തുറന്ന്‌ വസ്‌ത്രങ്ങള്‍ വാരിവലിച്ചിട്ട നിലയിലാണ്‌. തൃചംബരത്ത്‌ താമസമാക്കിയതിന്‌ ശേഷം അനന്തന്‍നായരും ഭാര്യയും ആദ്യമായാണ്‌ വീടുപൂട്ടി പുറത്തുപോയതെന്ന്‌ പറയുന്നു. തളിപ്പറമ്പ്‌ ഡി വൈ എസ്‌ പി മുഹമ്മദ്‌ ആരിഫ്‌, സി ഐ സതീഷ്‌കുമാര്‍ എന്നിവരും വിരലടയാള വിദഗ്‌ധരും ക്രൈംസ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.

12/21/09

പാമ്പുരുത്തി ദ്വീപ്‌ നിവാസികളുടെ

പാമ്പുരുത്തി ദ്വീപ്‌ നിവാസികളുടെ
നാറാത്ത്‌ പഞ്ചായത്ത്‌ ഓഫീസ്‌ മാര്‍ച്ച്‌ 26ന്‌
നാറാത്ത്‌: പാമ്പുരുത്തി ദ്വീപിന്‌ ചുറ്റു നിന്നും മണല്‍ വാരല്‍ തടയണമെന്നും ലൈസല്‍സില്ലാത്ത നാറാത്ത്‌ പഞ്ചായത്തിലെ മണല്‍കടവിലെ മണല്‍കൊള്ള അവസാനിപ്പിക്കാന്‍ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട്‌ പാമ്പുരുത്തി ദ്വീപ്‌ നിവാസികള്‍ ഡിസം. 26ന്‌ നാറാത്ത്‌ പഞ്ചായത്ത്‌ ഓഫീസിലേക്ക്‌ മാര്‍ച്ച്‌ നടത്താന്‍ പാമ്പുരുത്തി മിനി സ്റ്റേഡിയത്തില്‍ മുസ്‌ലിം യൂത്ത്‌ലീഗ്‌ സംഘടിപ്പിച്ച ജനകീയ കൂട്ടായ്‌മ തീരുമാനിച്ചു.
അനുവദിച്ച പാസുകളുടെ പത്തിരട്ടിയിലധികം മണല്‍കൊള്ള നടക്കുന്ന നാറാത്ത്‌, പാപ്പിനിശ്ശേരി പഞ്ചായത്തുകളഇലെ കുമ്മായക്കടവ്‌, മടത്തികൊവ്വല്‍, മാങ്കടവ്‌ എന്നിവിടങ്ങളിലെ മണല്‍ ശേഖറണം തടയണമെന്നും അടിയന്തരമായി പാമ്പുരുത്തി പുഴയുടെ അതിര്‍ത്തി നിശ്ചയിക്കണമെന്നും മണല്‍ മാഫിയകളെ സഹായിക്കുന്ന ഉദ്യോഗസ്ഥ മേധാവികളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നും ജനകീയ കൂട്ടായ്‌മ ആവശ്യപ്പെട്ടു.
എം. ഉബൈദിന്റെ അധ്യക്ഷതയില്‍ നടന്ന സംഗമം എം. അബ്‌ദുല്ല മുസ്‌ല്യാര്‍ ഉദ്‌ഘആടനം ചെയ്‌തു. എം. മമ്മു മാസ്റ്റര്‍, കെ.പി. മമ്മു, എം. മുസ്‌തഫ ഹാജി, കെ.പി. മുഹമ്മദ്‌, പി. മൊയ്‌തീന്‍, പി.പി. ഗഫൂര്‍, എം. ശാഹുല്‍ ഹമീദ്‌ സംസാരിച്ചു. എം. മുഹമ്മദ്‌ അനീസ്‌ മാസ്റ്റര്‍ സ്വാഗതവും എം. അബ്‌ദുല്‍ സലാം നന്ദിയും പറഞ്ഞു.



ധനമന്ത്രി അറിയാന്‍
ജീവനക്കാരില്ല; വാണിജ്യനികുതി
ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസ്‌ പൂട്ടിക്കിടക്കുന്നു
സി.വി. ശ്രീജിത്ത്‌
കണ്ണൂര്‍: ജീവനക്കാരില്ലാതെ വാണിജ്യനികുതി ഡെപ്യൂട്ടി കമ്മീഷണര്‍ (അപ്പീല്‍) ഓഫീസ്‌ ഇന്നലെ തുറന്നില്ല. നിലവിലുള്ള ജീവനക്കാരെ ഒന്നടങ്കം സ്ഥലം മാറ്റുകയും അവശേഷിച്ച ഡെപ്യൂട്ടി കമ്മീഷണര്‍ ഇന്നലെ അവധിയാവുകയും ചെയ്‌തതോടെയാണ്‌ ഓഫീസ്‌ തുറക്കാനാളില്ലാതായത്‌.
കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ പാറശ്ശാല മുതല്‍ മഞ്ചേശ്വരം വരെ ധനമന്ത്രി ഡോ. തോമസ്‌ ഐസക്ക്‌ ഓടി നടക്കുന്നതിനിടയിലാണ്‌ ജീവനക്കാരില്ലാത്തതിനെ തുടര്‍ന്ന്‌ കണ്ണൂര്‍, കാസര്‍കോട്‌ ജില്ലയിലെ വാണിജ്യ നികുതി വകുപ്പിലെ ഏറ്റവും പ്രധാന ഓഫീസ്‌ അടഞ്ഞുകിടക്കുന്നത്‌.
നേരത്തെ ഡെപ്യൂട്ടി കമ്മീഷണര്‍ (ഓഡിറ്റ്‌ അസസ്‌മെന്റ്‌), ഓഫീസ്‌ നിര്‍ത്തലാക്കുന്നതിന്റെ ഭാഗമായി ജീവനക്കാരെ അപ്പീല്‍ ഓഫീസില്‍ ഡെപ്യൂട്ട്‌ ചെയ്‌തിരുന്നെങ്കിലും ഡിസം. 1 മുതല്‍ ഓഡിറ്റ്‌ അസസ്‌മെന്റ്‌ ഓഫീസ്‌ നിര്‍ത്തലാക്കുകയും ജീവനക്കാരെ ഡെപ്യൂട്ടി കമ്മീഷണറുടെ (ഭരണം) ഓഫീസിലേക്ക്‌ മാറ്റുകയും ചെയ്‌തിരുന്നു. ഇവിടെയുണ്ടായിരുന്ന സി.എയെ കോഴിക്കോട്ടേക്ക്‌ സ്ഥലംമാറ്റുകയും ചെയ്‌തു. നിലവില്‍ ഡെപ്യൂട്ടി കമ്മീഷണര്‍ (അപ്പീല്‍) മാത്രമാണ്‌ ഈ ഓഫീസിലുള്ളത്‌. കണ്ണൂര്‍-കാസര്‍കോട്‌ ജില്ലയിലെ കെ.ജി.എസ്‌.ടി അപ്പീലുകളുടെ നിരവധി ഫയലുകള്‍ തീര്‍ക്കാനുള്ളപ്പോഴും അതുപോലെ കോഴിക്കോട്‌ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍-കാസര്‍കോട്‌ ജില്ലയിലെ വാറ്റ്‌ അപ്പീല്‍ ഫയലുകള്‍ കണ്ണൂരിലേക്ക്‌ മാറ്റുവാനുള്ള നടപടികള്‍ പുരോഗമിക്കുമ്പോഴുമാണ്‌ ജീവനക്കാരില്ലാതെ ഈ ഓഫീസ്‌ പൂട്ടിക്കിടക്കുന്നത്‌.
ധനവകുപ്പിന്റെ പിടിപ്പുകേടിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്‌ കണ്ണൂരിലെ വാണിജ്യനികുതി ഡെപ്യൂട്ടി കമ്മീഷണര്‍ (അപ്പീല്‍) ഓഫീസ്‌. നിലവില്‍ ആവശ്യത്തിന്‌ ജീവനക്കാരെ നിയമിക്കാതെയാണ്‌ ഇവിടെയുള്ളവരെ മാറ്റിയത്‌. പകരം ആളെ നിയമിക്കാത്തതുമൂലം രണ്ടു ജില്ലകളിലെ നിരവധി ചെറുകിട കച്ചവടക്കാരാണ്‌ വലയുന്നത്‌. ഇന്നലെ ഓഫീസ്‌ പ്രവര്‍ത്തിക്കുമെന്ന്‌ കരുതി നിരവധി പേര്‍ ദൂരെസ്ഥലങ്ങളില്‍നിന്നുപോലും കണ്ണൂരിലെത്തിയിരുന്നെങ്കിലും നിരാശയോടെ മടങ്ങേണ്ടിവന്നു.

ചരമം*****


കണ്ണന്‍
കടവത്തൂര്‍: കുറുങ്ങാട്ടെ പുത്തലത്ത്‌ കണ്ണന്‍ (70) നിര്യാതനായി. ഭാര്യ: ജാനു. മക്കള്‍: അനീഷ്‌, ബിനീഷ്‌, അജിത, നിഷ, പുഷ്‌പ, ശ്രീജ. മരുമക്കള്‍: പുരുഷു, സജീവന്‍, ബാലന്‍, സുരേന്ദ്രന്‍.

തെങ്ങില്‍നിന്ന്‌ വീണു മരിച്ചു
ശ്രീകണ്‌ഠപുരം: അടുവാപ്രത്തെ എസ്‌.ആര്‍. സജീവന്‍ (40) തെങ്ങില്‍നിന്ന്‌ വീണ്‌ മരിച്ചു. ചൂളിയാട്‌ കള്ള്‌ഷാപ്പിലെ ചെത്ത്‌ തൊഴിലാളിയാണ്‌. ഇന്നലെ ഉച്ചയോടെയാണ്‌ സംഭവം. രവീന്ദ്രന്‍-തങ്കമണി ദമ്പതികളുടെ മകനാണ്‌. ഭാര്യ: ജയശ്രീ. മക്കള്‍: ജിതില്‍, ജിതിന്‍. സംസ്‌കാരം ഇന്നു രാവിലെ 11ന്‌ കടുവാപ്രം ശ്‌മശാനത്തില്‍.

തീവ്രവാദത്തിനെതിരെ വിപുലമായ പ്രചാരണ പരിപാടികള്‍ക്ക്‌

കണ്ണൂര്‍: തീവ്രവാദത്തിനെതിരെ വിപുലമായ പ്രചാരണ പരിപാടികള്‍ക്ക്‌ ഡി.വൈ.എഫ്‌.ഐ രൂപം കൊടുത്തതായി സംസ്ഥാന സെക്രട്ടറി ടി.വി. രാജേഷ്‌ പത്രസമ്മേളനത്തില്‍ അറിയിച്ചു. ജനു. 30 മുതല്‍ പ്രചാരണ പരിപാടികള്‍ തുടങ്ങും. തീവ്രവാദത്തിനെതിരെ മുഴുവന്‍ സംഘടനകളുമായി യോജിച്ച്‌ പ്രവര്‍ത്തിക്കാന്‍ ഡി.വൈ.എഫ്‌.ഐ ഒരുക്കമാണ്‌. എന്നാല്‍ യു.ഡി.എഫ്‌ തീവ്രവാദികള്‍ക്ക്‌ അനുകൂല നിലപാടാണ്‌ സ്വീകരിക്കുന്നത്‌. കോയമ്പത്തൂര്‍ പ്രസ്സ്‌ ക്ലബ്ബ്‌ കേസിലെ പ്രതികളില്‍ ചിലര്‍ക്ക്‌ യൂത്ത്‌കോണ്‍ഗ്രസ്സുമായി ബന്ധമുണ്ട്‌. എന്നാല്‍ ഇതുവരെയും സംഘടന നടപടി സ്വീകരിക്കാന്‍ തയ്യാറായിട്ടില്ല. തീവ്രവാദ വിഷയവുമായി യൂത്ത്‌കോണ്‍ഗ്രസിനകത്ത്‌ തര്‍ക്കമുണ്ടെന്നും രാജേഷ്‌ പറഞ്ഞു.
എന്‍.ഡി.എഫ്‌ പോലുള്ള സംഘടനകളെ എതിര്‍ക്കുന്നതില്‍ ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും സ്വീകരിക്കുന്ന സമീപനം സംശയമുളവാക്കുന്നതാണ്‌. മാധ്യമങ്ങളും ഇവര്‍ക്കനുകൂലമായ നിലപാടു സ്വീകരിക്കുകയാണ്‌. ആരാധനാലയങ്ങള്‍ മതതീവ്രവാദികളുടെ ഒളിത്താവളമാക്കാന്‍ അനുവദിക്കരുതെന്നും രാജേഷ്‌ ആവശ്യപ്പെട്ടു.
രാജ്‌മോഹന്‍ ഉണ്ണിത്താനെതിരെ നടപടിയെടുക്കാതിരിക്കുന്നത്‌ കോണ്‍ഗ്രസിന്റെ ധാര്‍മിക അപചയമാണ്‌ വെളിപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. സത്യപാലന്‍, സതീഷ്‌, എന്‍. അജിത്‌കുമാര്‍ എന്നിവരും സംബന്ധിച്ചു.

ആധുനീകരണം തപ്പാല്‍ വകുപ്പില്‍
കണ്ണൂര്‍: തപ്പാല്‍ വകുപ്പില്‍ നടപ്പിലാക്കിവരുന്ന ആധുനീകരണത്തിന്റെ ഭാഗമായി കണ്ണൂര്‍ ഹെഡ്‌പോസ്റ്റോഫീസ്‌ `പ്രൊജക്‌ട്‌ ആറോ' ആഫീസാക്കിയിരിക്കുകയാണ്‌. ഇതിന്റെ ഉദ്‌ഘാടനം കെ. സുധാകരന്‍ എം.പി. നിര്‍വഹിച്ചു. എ.പി. അബ്‌ദുല്ലക്കുട്ടി എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഷിബു എം. ജോബ്‌ (ഡയറക്‌ടര്‍, പോസ്റ്റല്‍ സര്‍വീസ്‌ ഉത്തരമേഖലാ തപ്പാല്‍ വകുപ്പ്‌) സ്വാഗതവും കെ.ജി. ബാലകൃഷ്‌ണന്‍ (പോസ്റ്റല്‍ സൂപ്രണ്ട്‌) നന്ദിയും പറഞ്ഞു. റെയില്‍വെ ടിക്കറ്റ്‌ ബുക്കിംഗ്‌, വിദേശ കറന്‍സി കൈമാറ്റം വിദേശ പണമിടപാട്‌, ട്രാവല്‍സ്‌ ചെക്ക്‌ മുതലായ നൂതന സംവിധാനങ്ങള്‍ ഇതോടൊപ്പം ഒരുക്കിയിട്ടുണ്ട്‌.

ഭയംകൊണ്ട്‌ രാജിവെച്ചവര്‍ തിരിച്ചെത്തി

ഭയംകൊണ്ട്‌ രാജിവെച്ചവര്‍ തിരിച്ചെത്തി
കണ്ണൂര്‍: സൂഫിയ മഅ്‌ദനിയെ അറസ്റ്റ്‌ ചെയ്‌ത സാഹചര്യത്തില്‍ ഭയംകൊണ്ട്‌ രാജിവെച്ച രണ്ടുപേര്‍ പി.ഡി.പിയില്‍ തിരിച്ചെത്തി. ഭീതികൊണ്ട്‌ രാജിവെച്ച രണ്ടു പേര്‍ പി.ഡി.പിയില്‍ തിരിച്ചെത്തി. ഭീതികൊണ്ടാണ്‌ രാജിവെച്ച്‌ ഐ.എന്‍.എല്ലില്‍ ചേരാന്‍ തീരുമാനിച്ചതെന്നും മാറിയ സാഹചര്യത്തില്‍ ഐ.എന്‍.എല്ലിന്‌ ആദര്‍ശ ശുദ്ധിയില്ലാത്തതിനാല്‍ തിരിച്ചു പി.ഡി.പിയില്‍ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചുവെന്നും ഒ.എസ്‌. നിസാര്‍ മേത്തര്‍, റഷീദ്‌ പെരുമ്പായി എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

വിലക്കയറ്റത്തിനെതിരെ

വിലക്കയറ്റത്തിനെതിരെ
കോണ്‍ഗ്രസ്‌ ധര്‍ണ നടത്തി
കണ്ണൂര്‍: രൂക്ഷമായ വിലക്കയറ്റത്തിനെതിരെ കെ.പി.സി.സി ആഹ്വാനമനുസരിച്ച്‌ ജില്ലാ കോണ്‍ഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്‌ട്രേറ്റ്‌ പടിക്കല്‍ ധര്‍ണാസമരം നടത്തി. ഭരണമുന്നണിയിലെ തര്‍ക്കംമൂലം ഭരണമില്ലാത്ത അവസ്ഥയില്‍ ജനജീവിതം സ്‌തംഭിച്ചിരിക്കുകയാണെന്ന്‌ ധര്‍ണ ഉദ്‌ഘാടനം ചെയ്‌ത എം.കെ. രാഘവന്‍ എം.പി പറഞ്ഞു. രാജ്യത്ത്‌ മറ്റെവിടെയും ഇല്ലാത്ത വിലക്കയറ്റമാണ്‌ കേരളത്തിലിന്നുള്ളത്‌. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ യാതൊരു നടപടിയും കേരള ഗവണ്‍മെന്റ്‌ സ്വീകരിക്കുന്നില്ല. പാര്‍ട്ടി തര്‍ക്കം മൂത്ത്‌ മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടി ഭരണം മറന്നുപോയെന്നു രാഘവന്‍ പറഞ്ഞു.
പി. രാമകൃഷ്‌ണന്‍ അധ്യക്ഷത വഹിച്ചു. അഡ്വ. സണ്ണി ജോസഫ്‌, എ.പി. അബ്‌ദുല്ലക്കുട്ടി എം.എല്‍.എ, കെ.പി. നൂറുദ്ദീന്‍, സതീശന്‍ പാച്ചേനി, സുമാ ബാലകൃഷ്‌ണന്‍, എന്‍. രാമകൃഷ്‌ണന്‍ പ്രസംഗിച്ചു.

പ്ലൈവുഡ്‌ ഫാക്‌ടറി

പ്ലൈവുഡ്‌ ഫാക്‌ടറി
കത്തി നശിച്ചു
കണ്ണൂര്‍: പാപ്പിനിശ്ശേരി ചുങ്കത്ത്‌ പ്ലൈവുഡ്‌ ഫാക്‌ടറി കത്തിനശിച്ചു. ഇന്നലെ പുലര്‍ച്ചെ 2.30 മണിയോടെയാണ്‌ താഴെപീടികയില്‍ വാസുദേവന്റെ ഉടമസ്ഥതയിലുള്ള പ്ലൈവുഡ്‌ ഫാക്‌ടറി കത്തിനശിച്ചത്‌. യന്ത്രസാമഗ്രികളും പ്ലൈവുഡും കത്തിയിട്ടുണ്ട്‌. ഷോര്‍ട്ട്‌ സര്‍ക്യൂട്ടാണ്‌ തീപിടിത്തത്തിന്‌ കാരണമെന്ന്‌ സംശയിക്കുന്നു. കണ്ണൂര്‍ നിന്നെത്തിയ ഫയര്‍ ഫോഴ്‌സാണ്‌ തീയണച്ചത്‌
അനധികൃത ക്ലാസ്‌ പരിശോധന അനുവദിക്കില്ല
കണ്ണൂര്‍: കെ.ഇ.ആര്‍ ചട്ടപ്രകാരം ക്ലാസ്‌ പരിശോധനാധികാരമുള്ള ഉദ്യോഗസ്ഥരല്ലാതെ ബി.ആര്‍.സി ട്രെയിനര്‍മാരുടെ ക്ലാസ്‌ പരിശോധന യാതൊരു കാരണവശാലും അനുവദിക്കില്ലെന്ന്‌ പി.എസ്‌.ടി.എ വിദ്യാഭ്യാസ ജില്ലാ സമ്മേളനം അധികൃതര്‍ക്ക്‌ മുന്നറിയിപ്പ്‌ നല്‍കി. കെ.എ.പി.ടി യൂണിയന്‍ പി.എസ്‌.ടി.എ അധ്യാപക സംഘടനകളുടെ ലയനത്തെ സമ്മേളനം സ്വാഗതം ചെയ്‌തു.
യു.എന്‍. സത്യചന്ദ്രന്‍ സ്വാഗതവും ആനന്ദ്‌ നാറാത്ത്‌ നന്ദിയുംപറഞ്ഞു. യോഗത്തില്‍ ജില്ലാ പ്രസിഡണ്ട്‌ പി.എം. മാത്യു അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി. സുഖദേവന്‍, സി. കരുണാകരന്‍, കെ. സുധാകരന്‍, സി. ശ്രീധരന്‍, എ.പി. സുഷമ സംസാരിച്ചു.

പൂര്‍വ വിദ്യാര്‍ത്ഥി സംഗമം

പൂര്‍വ വിദ്യാര്‍ത്ഥി സംഗമം
തയ്യില്‍ സെന്റ്‌ ആന്റണീസ്‌ യു.പി സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ത്ഥി സംഗമത്തില്‍ പൂര്‍വ വിദ്യാര്‍ത്ഥിയായ ഇ.എം. ഹാഷിം രചിച്ച `ഇത്രമാത്രം' എന്ന ഗ്രന്ഥം ഡോ. തങ്കം പാനൂസ്‌ പൂര്‍വ ഹിന്ദി അധ്യാപകനായ ശ്രീധരന്‍ മാസ്റ്റര്‍ക്ക്‌ കോപ്പി നല്‍കി പ്രകാശനം ചെയ്‌തു. ഹെഡ്‌മാസ്റ്റര്‍ ആന്റണിദാസ്‌ പ്രദീപ്‌ സ്‌കൂള്‍ പ്രവര്‍ത്തനം വിലയിരുത്തി സംസാരിച്ചു
ഡെപ്യൂട്ടി തഹസില്‍ദാര്‍മാരുടെ
ആനുകൂല്യങ്ങള്‍ തിരിച്ചുപിടിക്കരുത്‌

കണ്ണൂര്‍: സ്‌പെഷ്യല്‍ റൂളിലെ പഴുത്‌ ഉപയോഗിച്ച്‌ നിരവധി വര്‍ഷങ്ങളായി ഡെപ്യൂട്ടി തഹസില്‍ദാര്‍ തസ്‌തികയില്‍ ജോലി ചെയ്യുന്നവരുടെ ആനുകൂല്യങ്ങള്‍ തിരിച്ചുപിടിക്കാനുള്ള നീക്കം അവസാനിപ്പിക്കണമെന്നും സ്‌പെഷ്യല്‍ റൂള്‍ ഉടന്‍ ഭേദഗതി ചെയ്യണമെന്നും കേരള റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റ്‌ സ്റ്റാഫ്‌ അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ കണ്‍വന്‍ഷന്‍ സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടു.
എല്ലാ യോഗ്യതകളും നേടി പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്യാത്തവരുടെ ഇന്‍ക്രിമെന്റ്‌ തിരിച്ചുപിടിക്കാനും തരംതാഴ്‌ത്താനുമാണ്‌ ശ്രമം നടക്കുന്നത്‌. സ്‌പെഷ്യല്‍ റൂളിലെ പഴുത്‌ ഉപയോഗിച്ച്‌ നടത്തുന്ന ശ്രമങ്ങള്‍ അവസാനിപ്പിക്കാനും ക്രിമിനല്‍ ജുഡീഷ്യല്‍ പരീക്ഷ ഉള്‍പ്പെടെയുള്ള യോഗ്യതകള്‍ പ്രമോഷന്‍ വേണ്ടവര്‍ക്ക്‌ മാത്രമായി പരിമിതപ്പെടുത്തുന്ന തരത്തില്‍ റൂള്‍ ഭേദഗതി ചെയ്യണമെന്നും കെ.ആര്‍.ഡി.എസ്‌.എ ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡണ്ട്‌ ശാരംഗപാണി റിപ്പോര്‍ട്ടവതരിപ്പിച്ചു. ജനറല്‍ സെക്രട്ടറി കെ. ശ്രീകണ്‌ഠന്‍ നായര്‍ സംസ്ഥാന കമ്മിറ്റി തീരുമാനങ്ങളും ബി.ജി. ധനജ്ഞയന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

ഏഷ്യന്‍ ജിം പുതിയതെരു ചാമ്പ്യന്‍മാര്‍<

ഏഷ്യന്‍ ജിം പുതിയതെരു ചാമ്പ്യന്‍മാര്‍
കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ ശരീര സൗന്ദര്യ മത്സരം മിസ്റ്റര്‍ കണ്ണൂര്‍ 2009ല്‍ 147 പോയിന്റ്‌ നേടി പുതിയതെരു ഏഷ്യന്‍ ജിം തുടര്‍ച്ചയായ രണ്ടാം തവണയും ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്‌ കരസ്ഥമാക്കി. 138 പോയിന്റ്‌ നേടി ജിം വേള്‍ഡ്‌ ചെറുകുന്ന്‌ റണ്ണേഴ്‌സ്‌ അപ്പ്‌ ആയി. 72 പോയിന്റ്‌ നേടിയ കണ്ണൂര്‍ വിന്നേഴ്‌സ്‌ ജിം മൂന്നാം സ്ഥാനം കരസ്ഥമാക്കി.
സീനിയര്‍ മിസ്റ്റര്‍ കണ്ണൂര്‍ ആയി ജിം വേള്‍ഡ്‌ ചെറുകുന്നിന്റെ ഇയാസ്‌ പി തെരഞ്ഞെടുത്തു. ജൂനിയര്‍ മിസ്‌റ്റര്‍ കണ്ണൂര്‍ ആയി കണ്ണാടിപ്പറമ്പ്‌ എ.ജെസ്‌ ജിമ്മിലെ വി. നിഷാന്തിനെയും സബ്‌ജൂനിയര്‍ മിസ്റ്റര്‍ കണ്ണൂര്‍ ആയി പുതിയതെരു ഏഷ്യന്‍ ജിമ്മിലെ കെ. റിജീഷിനെയും തെരഞ്ഞെടുത്തു. ബെസ്റ്റ്‌ പോസര്‍ ഓഫ്‌ കണ്ണൂര്‍ ആയി അഴീക്കോട്‌ സമദര്‍ശിനി ജിമ്മിലെ അരുണിനെയും തെരഞ്ഞെടുത്തു. സബ്‌ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, ഹാന്റിക്യാപ്‌ഡ്‌ എന്നീ വിഭാഗങ്ങളിലായി 300ഓളം ബോഡി ബില്‍ഡര്‍മാര്‍ മത്സരത്തില്‍ പങ്കെടുത്തു.
നേരത്തെ ജില്ലാ ഒളിംപിക്‌ അസോസിയേഷന്‍ സെക്രട്ടറി വി.പി. പവിത്രന്‍ മത്സരം ഉദ്‌ഘാടനം ചെയ്‌തു. അഡ്വ. കെ.എന്‍. ഷാജി അധ്യക്ഷത വഹിച്ചു. എം.വി. പ്രമോദ്‌, കെ.വി. ഷാജു, സനത്ത്‌ ഭഗവതി, സുദാസ്‌ കണ്ണോത്ത്‌, ബെന്നി കെ. ചാക്കോ, സി. വിജയന്‍, കെ. സജീവന്‍, കെ.പി. അബ്‌ദുല്‍നാസര്‍, കെ. അബ്‌ദുല്‍ നാസര്‍ പ്രസംഗിച്ചു. കണ്ണോത്ത്‌ ജിംനേഷ്യം തളിപ്പറമ്പിന്റെ സഹകരണത്തോടെ കണ്ണൂര്‍ ജില്ലാ ബോഡി ബില്‍ഡിംഗ്‌ അസോസിയേഷനാണ്‌ പരിപാടി സംഘടിപ്പിച്ചത്‌.

ഏഷ്യന്‍ ജിം പുതിയതെരു ചാമ്പ്യന്‍മാര്‍<

ഏഷ്യന്‍ ജിം പുതിയതെരു ചാമ്പ്യന്‍മാര്‍
കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ ശരീര സൗന്ദര്യ മത്സരം മിസ്റ്റര്‍ കണ്ണൂര്‍ 2009ല്‍ 147 പോയിന്റ്‌ നേടി പുതിയതെരു ഏഷ്യന്‍ ജിം തുടര്‍ച്ചയായ രണ്ടാം തവണയും ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്‌ കരസ്ഥമാക്കി. 138 പോയിന്റ്‌ നേടി ജിം വേള്‍ഡ്‌ ചെറുകുന്ന്‌ റണ്ണേഴ്‌സ്‌ അപ്പ്‌ ആയി. 72 പോയിന്റ്‌ നേടിയ കണ്ണൂര്‍ വിന്നേഴ്‌സ്‌ ജിം മൂന്നാം സ്ഥാനം കരസ്ഥമാക്കി.
സീനിയര്‍ മിസ്റ്റര്‍ കണ്ണൂര്‍ ആയി ജിം വേള്‍ഡ്‌ ചെറുകുന്നിന്റെ ഇയാസ്‌ പി തെരഞ്ഞെടുത്തു. ജൂനിയര്‍ മിസ്‌റ്റര്‍ കണ്ണൂര്‍ ആയി കണ്ണാടിപ്പറമ്പ്‌ എ.ജെസ്‌ ജിമ്മിലെ വി. നിഷാന്തിനെയും സബ്‌ജൂനിയര്‍ മിസ്റ്റര്‍ കണ്ണൂര്‍ ആയി പുതിയതെരു ഏഷ്യന്‍ ജിമ്മിലെ കെ. റിജീഷിനെയും തെരഞ്ഞെടുത്തു. ബെസ്റ്റ്‌ പോസര്‍ ഓഫ്‌ കണ്ണൂര്‍ ആയി അഴീക്കോട്‌ സമദര്‍ശിനി ജിമ്മിലെ അരുണിനെയും തെരഞ്ഞെടുത്തു. സബ്‌ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, ഹാന്റിക്യാപ്‌ഡ്‌ എന്നീ വിഭാഗങ്ങളിലായി 300ഓളം ബോഡി ബില്‍ഡര്‍മാര്‍ മത്സരത്തില്‍ പങ്കെടുത്തു.
നേരത്തെ ജില്ലാ ഒളിംപിക്‌ അസോസിയേഷന്‍ സെക്രട്ടറി വി.പി. പവിത്രന്‍ മത്സരം ഉദ്‌ഘാടനം ചെയ്‌തു. അഡ്വ. കെ.എന്‍. ഷാജി അധ്യക്ഷത വഹിച്ചു. എം.വി. പ്രമോദ്‌, കെ.വി. ഷാജു, സനത്ത്‌ ഭഗവതി, സുദാസ്‌ കണ്ണോത്ത്‌, ബെന്നി കെ. ചാക്കോ, സി. വിജയന്‍, കെ. സജീവന്‍, കെ.പി. അബ്‌ദുല്‍നാസര്‍, കെ. അബ്‌ദുല്‍ നാസര്‍ പ്രസംഗിച്ചു. കണ്ണോത്ത്‌ ജിംനേഷ്യം തളിപ്പറമ്പിന്റെ സഹകരണത്തോടെ കണ്ണൂര്‍ ജില്ലാ ബോഡി ബില്‍ഡിംഗ്‌ അസോസിയേഷനാണ്‌ പരിപാടി സംഘടിപ്പിച്ചത്‌.

സമൂഹത്തിന്റെ മാറ്റത്തിന്‌ കലാകാരന്‍മാര്‍ക്ക്‌
ഏഴാം ഇന്ദ്രിയം ഉണ്ടായിരിക്കണം: എ.വി. ദേവന്‍
കണ്ണൂര്‍: സമൂഹത്തിന്റെ മാറ്റത്തിനനുസരിച്ച്‌ പുതിയ സങ്കല്‍പങ്ങളെ സൃഷ്‌ടിക്കാന്‍ കലാകാരന്‍മാര്‍ക്ക്‌ ഏഴാം ഇന്ദ്രിയം എന്ന വാസനാ വൈഭവം ഉണ്ടായിരിക്കണമെന്ന്‌ പ്രശസ്‌ത ചിത്രകാരന്‍ എ.വി. ദേവന്‍ അഭിപ്രായപ്പെട്ടു. സംസ്ഥാന സ്‌കൂള്‍ കലാ-കായിക ലോഗോ പുരസ്‌കാര ജേതാവ്‌ ആര്‍ട്ടിസ്റ്റ്‌ ശശികലക്ക്‌ കെ.പി.സി.സി സംസ്‌കാര സാഹിതി കണ്ണൂര്‍ ജില്ലാ കമ്മിറ്റി കണ്ണൂര്‍ പ്രസ്സ്‌ ക്ലബ്ബ്‌ ഓഡിറ്റോറിയത്തില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ. സുധാകരന്‍ എം.പി ഉദ്‌ഘാടനം ചെയ്‌തു. കണ്ണൂരിന്റെ സാംസ്‌കാരിക മുഖമുദ്രയാണ്‌ ആര്‍ട്ടിസ്റ്റ്‌ ശശികലയെന്ന്‌ കെ. സുധാകരന്‍ അഭിപ്രായപ്പെട്ടു. ഡി.സി.സി പ്രസിഡണ്ട്‌ പി. രാമകൃഷ്‌ണന്‍ അധ്യക്ഷത വഹിച്ചു. സംസ്‌കാര സാഹിതി ചെയര്‍മാന്‍ പ്രൊഫ. ബി. മുഹമ്മദ്‌ അഹമ്മദ്‌ ആമുഖ ഭാഷണം നടത്തി. ആകാശവാണി പ്രോഗ്രാം എക്‌സിക്യൂട്ടീവ്‌ കെ. ബാലചന്ദ്രന്‍ ആശംസകളര്‍പ്പിച്ചു. ഡോ. കെ.വി. ഫിലോമിന സ്വാഗതവും പി.സി. രാമകൃഷ്‌ണന്‍ നന്ദിയും പറഞ്ഞു. ആര്‍ട്ടിസ്റ്റ്‌ ശശികല മറുപടി പ്രസംഗം നടത്തി.

12/20/09

മെഹ്‌ബൂബക്ക്‌
പാക്കിസ്‌താന്‍
വീസ നിഷേധിച്ചു
ശ്രീനഗര്‍: ജമ്മു കാശ്‌മീരിലെ പിഡിപി നേതാവ്‌ മെഹ്‌ബൂബ മുഫ്‌തിക്ക്‌ പാക്കിസ്‌താന്‍ വീസ നിഷേധിച്ചു. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ്‌ നടപടി. ഈ മാസം അവസാനം പാക്കിസ്‌താന്‍ സന്ദര്‍ശിക്കാനായിരുന്നു മെഹ്‌ബൂബ പദ്ധതിയിട്ടിരുന്നത്‌. എന്നാല്‍, മെഹ്‌ബൂബക്ക്‌്‌്‌ വിസ നിഷേധിക്കാനുള്ള സാഹചര്യം പാക്കിസ്‌താന്‍ വിശദീകരിച്ചിട്ടില്ല. ഔദ്യോഗിക വിവരംലഭിച്ചാല്‍ പ്രതികരിക്കാമെന്നാണ്‌ കേന്ദ്രസര്‍ക്കാര്‍ നിലപാട്‌.

വിവരങ്ങളും ഹെഡ്‌ലി ശേഖരിച്ചിരുന്നതായിറ
റിപ്പോര്‍ട്ട
മുംബൈ: മുംബൈയിലെ ഭാഭ ആറ്റമിക്‌ റിസര്‍ച്ച്‌ സെന്ററിനു (ബാര്‍ക്‌) പുറമെ ചില ബോളിവുഡ്‌ സ്റ്റുഡിയോകളെ കുറിച്ചുള്ള വിവരങ്ങളും ഹെഡ്‌ലി ശേഖരിച്ചിരുന്നതായി റിപ്പോര്‍ട്ട്‌. മുംബൈ ഭീകരാക്രമണ ലക്ഷ്യങ്ങളിലെല്ലാം തന്നെ ഹെഡ്‌ലിയും റാണെയും സന്ദര്‍ശനം നടത്തിയിരുന്നു എന്ന വാര്‍ത്ത വന്നതിനു പിന്നാലെയാണ്‌ ലഷ്‌കര്‍ കൂടുതല്‍ കേന്ദ്രങ്ങളില്‍ ആക്രമണം നടത്താനുള്ള പദ്ധതി പുറത്തായത്‌. ഐ.എസ്‌.ഐയുടെയും ലഷ്‌കറിന്റെയും ഏജന്റായഹെഡ്‌ലി ഒക്ടോബര്‍ മൂന്ന്‌ മുതല്‍ അമേരിക്കയില്‍ കസ്റ്റഡിയിലാണ്‌. ഇയാള്‍ പലതവണ ചെമ്പൂരിലും ട്രോംബെയിലും സന്ദര്‍ശനം നടത്തി പ്രധാന സ്ഥാപനങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചതായാണ്‌ റിപ്പോര്‍ട്ടുകള്‍. ബാര്‍കിന്റെ കവാടങ്ങളുടെയും മറ്റും ഫോട്ടോകളും ഇവര്‍ പകര്‍ത്തിയിരുന്നു. ഗേറ്റ്‌ വേ ഓഫ്‌ ഇന്ത്യക്ക്‌ സമീപത്തു നിന്ന്‌ വാടകക്കെടുത്ത ബോട്ടില്‍ കറങ്ങിയ ഇയാള്‍ ബാര്‍ക്കിന്റെ പിറകില്‍ നിന്നുള്ള ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തിയിരുന്നതായും അന്വേഷണ സംഘാംഗങ്ങളെ ഉദ്ധരിച്ചു വന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. അറബിക്കടലില്‍ നിന്ന്‌ നോക്കുമ്പോള്‍ കുന്നിന്‍ മുകളില്‍ സ്ഥിതിചെയ്യുന്ന ബാര്‍ക്കിന്റെ പിന്‍ഭാഗ ദൃശ്യങ്ങള്‍ വ്യക്തമാണ്‌. സിനിമാ സംസ്‌കാരത്തിനെതിരെ പ്രവര്‍ത്തിക്കുന്ന ലഷ്‌കര്‍ മുംബൈയിലെ ചില ബോളിവുഡ്‌ സ്റ്റുഡിയോകളെയും ലക്ഷ്യമിട്ടിരുന്നുവെന്നാണ്‌ വിവരം. പ്രശസ്‌ത സംവിധായകന്‍ മഹേഷ്‌ ഭട്ടിന്റെ മകന്‍ രാഹുല്‍ ഭട്ടിനെ കൂടാതെ മറ്റാരെങ്കിലുമായും ഹെഡ്‌ലിക്ക്‌ ബന്ധമുായിരുന്നോയെന്ന അന്വേഷണം തുടരുന്നതിനിടെയാണ്‌ പുതിയ വിവരങ്ങള്‍. മുംബൈ ഭീകരാക്രമണ സമയത്ത്‌്‌ പിടിയിലായ അജ്‌മല്‍ കസബിനെ ജയിലില്‍ ഹെഡ്‌ലി സന്ദര്‍ശിച്ചതായ മൊഴിയും കഴിഞ്ഞ ദിവസം പുറത്തായിരുന്നു.

കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ ഇഴഞ്ഞുനീങ്ങുന്നതിനിടെ മന്ത്രിതല അവലോകനയോഗം ഇന്ന്‌

കോഴിക്കോട്‌: ജപ്പാന്‍ കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ ഇഴഞ്ഞുനീങ്ങുന്നതിനിടെ മന്ത്രിതല അവലോകനയോഗം ഇന്ന്‌ കോഴിക്കോട്ട്‌. ജില്ലയിലെ പതിമൂന്ന്‌ പഞ്ചായത്തുകളില്‍ കുടിവെള്ളം എത്തിക്കുന്നതിന്‌ ജപ്പാന്‍ സഹായത്തോടെയുള്ള പദ്ധതി ആരംഭിച്ചിട്ട്‌ വര്‍ഷങ്ങളായെങ്കിലും പൈപ്പിടുന്ന ജോലിയും സംഭരണിയുടെ നിര്‍മ്മാണവും അനന്തമായി നീളുകയാണ്‌. ജോലിയുടെ മേല്‍നോട്ടം ഏറ്റെടുത്ത വാട്ടര്‍ അതോറിറ്റിക്ക്‌ ഒന്നും ചെയ്യാനാവാത്ത സ്ഥിതിയാണ്‌ ഇപ്പോഴുള്ളത്‌.
പെരുവണ്ണാമുഴി റിസര്‍വോയറില്‍നിന്ന്‌ വെള്ളം ശേഖരിച്ച്‌ സംഭരണികളിലാക്കി കാസ്റ്റ്‌ അയേണ്‍ പൈപ്പുകള്‍ വഴി വിവിധ സ്ഥലങ്ങളില്‍ എത്തിക്കാനാണ്‌ പരിപാടി. പൈപ്പിടുന്ന ജോലി തുടങ്ങിയിട്ട്‌ രണ്ടു വര്‍ഷത്തോളമായെങ്കിലും പകുതിപോലും പൂര്‍ത്തിയാക്കാനായിട്ടില്ല. പെരുവണ്ണാമുഴി മുതല്‍ കടലുണ്ടി പഞ്ചായത്ത്‌ വരെ 1800 കിലോമീറ്റര്‍ ഭാഗത്താണ്‌ പൈപ്പിടേണ്ടത്‌. ഇതില്‍ 600 കിലോമീറ്റര്‍ ഭാഗത്ത്‌ മാത്രമാണ്‌ ജോലി നടന്നത്‌. ഹൈദ്രബാദില്‍നിന്നുള്ള ഒരു കമ്പനിയായിരുന്നു കരാര്‍ ഏറ്റെടുത്തിരുന്നത്‌. അവര്‍ പലര്‍ക്കും സബ്‌ കോണ്‍ട്രാക്‌ട്‌ നല്‍കുകയുണ്ടായി. എന്നാല്‍ ജോലിയില്‍ തികഞ്ഞ അനാസ്ഥയാണ്‌ സംഭവിച്ചത്‌. കുഴിയെടുത്ത സ്ഥലങ്ങളില്‍ പൈപ്പിട്ടശേഷം യഥാസമയം മൂടാത്തതിനാല്‍ ഉണ്ടായ അപകടങ്ങള്‍ക്ക്‌ കണക്കില്ല, ബാലുശ്ശേരി, പേരാമ്പ്ര, നന്മണ്ട, കാക്കൂര്‍, ഒളവണ്ണ, നല്ലളം തുടങ്ങിയ ഭാഗങ്ങളില്‍ ഗതാഗത കുരുക്കും രൂക്ഷമായിരുന്നു. ജപ്പാന്‍ കുഴികളില്‍ വീണ്‌ എല്ലൊടിഞ്ഞവരുടെ സംഖ്യ ദിനംപ്രതി വര്‍ദ്ധിക്കുകയായിരുന്നു. പ്രവൃത്തിയുമായി ബന്ധപ്പെട്ട്‌ നിരവധി ആക്ഷേപങ്ങള്‍ ഉയര്‍ന്നിട്ടും കരാറുകാരെ ശരിയായ ദിശയിലേക്ക്‌ നയിക്കാന്‍ വാട്ടര്‍ അതോറിറ്റിക്ക്‌ സാധിച്ചില്ല. ഒടുവില്‍ കരാറുകാരെ മാറ്റാന്‍ തീരുമാനമെടുക്കുകയായിരുന്നു. പുതിയ കരാറുകാരെ ഏര്‍പ്പെടുത്തിയതായും അറിയുന്നു. അതേസമയം, അവശേഷിക്കുന്ന പൈപ്പിടല്‍ ജോലികള്‍ പഴയ കരാറുകാരെ തന്നെ അനൗദ്യോഗികമായി ഏല്‍പിക്കാനും ധാരണയായിട്ടുണ്ട്‌. പുതിയ കരാറുകാരുടെ സമ്മതത്തോടെയാണ്‌ ഇത്‌.
അതിനിടെ പെരുവണ്ണാമുഴിയില്‍ കൂറ്റന്‍ സംഭരണിയുടെ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്‌. സംഭരണി നിര്‍മ്മിക്കാന്‍ പാറ പൊട്ടിക്കേണ്ടിയും മറ്റും വന്നു. സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം ജോലി നീണ്ടുപോയിരുന്നു. ടാങ്കുകളും സംസ്‌കരണ പ്ലാന്റുകളും നിര്‍മ്മിക്കുന്ന ജോലിയും തുടരുകയാണ്‌. പൈപ്പിടാന്‍ റോഡുകളില്‍ നിര്‍മ്മിച്ച കുഴികള്‍ മൂടുന്നതില്‍ ഉണ്ടായ അലംഭാവം ജപ്പാന്‍ പദ്ധതിയോട്‌ ജനങ്ങളുടെ മനോഭാവത്തില്‍ മാറ്റമുണ്ടാക്കാന്‍ ഇടയാക്കിയതായി ചൂണ്ടികാണിക്കപ്പെടുന്നു. കരാറുകാരെ നിയന്ത്രിക്കാനും നിര്‍ദ്ദേശങ്ങള്‍ നല്‍കാനും വാട്ടര്‍ അതോറിറ്റിയിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക്‌ സാധിക്കാതെ വന്നു. കുടിവെള്ളത്തിനുവേണ്ടി എന്തും സഹിക്കാന്‍ തയ്യാറായ ജനങ്ങളെ പരിഹസിക്കുന്ന വിധത്തിലായിരുന്നു പദ്ധതിയുടെ പോക്ക്‌. പദ്ധതി ഒരു സാഹസികതയായെന്ന്‌ മന്ത്രി എന്‍.കെ. പ്രേമചന്ദ്രന്‍ തന്നെ വ്യക്തമാക്കിയിരുന്നു.
അതേസമയം, പദ്ധതിയുടെ ഗുണഭോക്താക്കളില്‍നിന്ന്‌ പണപ്പിരിവ്‌ ഇതിനകം വാട്ടര്‍ അതോറിറ്റി തുടങ്ങിയിട്ടുണ്ട്‌. ഗാര്‍ഹിക കണക്‌ഷന്‍ ആവശ്യമുള്ളവരുടെ ലിസ്റ്റ്‌ പഞ്ചായത്ത്‌ വഴി ശേഖരിച്ച്‌ 250 രൂപവീതം വാട്ടര്‍ അതോറിറ്റി മാസങ്ങള്‍ക്കു മുമ്പുതന്നെ ഈടാക്കിയിട്ടുണ്ട്‌.

ഓട്ടോ - ടാക്‌സി


ഓട്ടോ - ടാക്‌സി
പണിമുടക്ക്‌ ഇന്നു മുതല്‍
കോഴിക്കോട്‌: ചാര്‍ജ്ജ്‌ വര്‍ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച്‌ ഓട്ടോ-ടാക്‌സി പണിമുടക്ക്‌ ഇന്ന്‌ മുതല്‍. ചാര്‍ജ്‌ പുതുക്കി നിശ്ചയിക്കുക, ഗ്രാമപ്രദേശങ്ങളില്‍ മീറ്റര്‍ നിര്‍ബന്ധമാക്കാതിരിക്കുക, ആര്‍.ടി.ഒ. ഓഫീസുകളിലെ യൂസേഴ്‌സ്‌ ഫീ നിര്‍ത്തലാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ്‌ സമരം. എസ്‌.ടി.യു, സി.ഐ.ടി.യു, എ.ഐ.ടി.യു.സി, ഐ.എന്‍.ടി.യു.സി, ബി.എം.എസ്‌. തുടങ്ങിയ യൂനിയനുകള്‍ സംയുക്തമായാണ്‌ സമരരംഗത്തുള്ളത്‌. 17ന്‌ ഗതാഗത മന്ത്രിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടന്നിരുന്നുവെങ്കിലും വിജയിച്ചില്ല. മന്ത്രിയുടെ പിടിവാശിയാണ്‌ സമരത്തിന്‌ കാരണമാക്കിയതെന്ന്‌ എസ്‌.ടി.യു. സംസ്ഥാന വര്‍ക്കിംഗ്‌ സെക്രട്ടറി യു. പോക്കര്‍ പറഞ്ഞു. 23ന്‌ വീണ്ടും ചര്‍ച്ച നടക്കും.

മഅ്‌ദനിയെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന്‌ എറണാകുളം സബ്‌ ജയിലില്‍ നിന്നും ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്ക്‌ മാറ്റി




കൊച്ചി: കളമശ്ശേരി ബസ്‌ കത്തിക്കല്‍ കേസില്‍ പത്താം പ്രതിയായ സൂഫിയ മഅ്‌ദനിയെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന്‌ എറണാകുളം സബ്‌ ജയിലില്‍ നിന്നും ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്ക്‌ മാറ്റി. ശനിയാഴ്‌ചയും ഇന്നലെയും സൂഫിയയെ പരിശോധിച്ച ഡോക്‌ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്ന്‌ രാത്രിയിലാണ്‌ സൂഫിയയെ മെഡിക്കല്‍ കോളേജിലേക്ക്‌ കൊണ്ടുപോകാന്‍ അധികൃതര്‍ തീരുമാനിച്ചത്‌. ആശുപത്രിയിലേക്ക്‌ മാറ്റുന്ന വിവരം പോലീസ്‌ രഹസ്യമാക്കി വയ്‌ക്കുകയും ചെയ്‌തു. ഒമ്പതരയോടെയാണ്‌ സൂഫിയയുമായി പോലീസ്‌ വാഹനവ്യൂഹം ആലപ്പുഴക്ക്‌ പുറപ്പെട്ടത്‌.
രക്തസമ്മര്‍ദ്ദം, തലവേദന, നടുവേദന എന്നിവ സൂഫിയക്ക്‌ കലശലായിരുന്നതായി പി.ഡി.പി വൃത്തങ്ങള്‍ പറഞ്ഞു. എറണാകുളം ജനറല്‍ ആശുപത്രി ആര്‍.എം.ഒയുടെ നേതൃത്വത്തിലുള്ള ഡോക്‌ടര്‍മാരുടെ സംഘമാണ്‌ സൂഫിയയെ പരിശോധിച്ചത്‌. അതേസമയം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കാതെ മെഡിക്കല്‍ കോളേജിലേക്ക്‌ കൊണ്ടുപോയതിന്റെ കാരണം വ്യക്തമല്ല. സുരക്ഷാ കാരണങ്ങളാലാണ്‌ ഈ തീരുമാനമെന്ന്‌ അധികൃതര്‍ സൂചിപ്പിച്ചു.
ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന്‌ അറസ്റ്റു ചെയ്യപ്പെട്ട സൂഫിയക്ക്‌ ആലുവ ഫസ്റ്റ്‌ ക്ലാസ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതിയും ജാമ്യം നിഷേധിച്ച്‌ റിമാന്‍ഡ്‌ ചെയ്യുകയായിരുന്നു. സൂഫിയയുടെ ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്ന്‌ വൈദ്യസഹായം ലഭ്യമാക്കണമെന്ന്‌ കോടതി ഉത്തരവിട്ടിരുന്നു. മൂവാറ്റുപുഴ സബ്‌ ജയിലിലേക്ക്‌ കൊണ്ടുപോകാതെ എറണാകുളം സബ്‌ ജയിലില്‍ പാര്‍പ്പിക്കാന്‍ അനുവദിച്ചതും സൂഫിയയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്താണ്‌.
എറണാകുളം സബ്‌ ജയിലിന്‌ മതിയായ സുരക്ഷയില്ലെന്നും സൂഫിയയെ ഈ സാഹചര്യത്തില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക്‌ മാറ്റണമെന്നും പോലീസിലെ ഒരു വിഭാഗം വാദിക്കുന്നതിനിടെയാണ്‌ പുതിയ സംഭവവികാസം. സൂഫിയക്കു വേണ്ടി ഇന്ന്‌ എറണാകുളം സെഷന്‍സ്‌ കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുന്നുണ്ട്‌. ഹര്‍ജി നാളെയാകും കോടതിയുടെ പരിഗണനയില്‍ വരിക.
വെള്ളിയാഴ്‌ചയാണ്‌ സൂഫിയയെ എറണാകുളം സബ്‌ ജയിലില്‍ പ്രവേശിപ്പിച്ചത്‌. സ്‌ത്രീകള്‍ക്കായുള്ള രണ്ട്‌ ബ്ലോക്കുകളിലൊന്നിലാണ്‌ ഇവര്‍ക്ക്‌ ഇടം നല്‍കിയിരുന്നത്‌.
ഓട്ടോയിടിച്ച്‌
മധ്യവയസ്‌കന്‌ പരുക്ക്‌
പരിയാരം: റോഡ്‌ മുറിച്ചുകടക്കവെ ഓട്ടോറിക്ഷ തട്ടി മധ്യവയസ്‌കന്‌ ഗുരതരമായി പരുക്കേറ്റു. ഇന്നലെ രാവിലെ തിരുമേനി പ്രാപ്പൊയിലിലാണ്‌ സംഭവം. പരുക്കേറ്റ മരോട്ടിക്കല്‍ ഹൗസില്‍ ജോസഫിന്റെ മകന്‍ ജോയി (52)യെ പരിയാരം മെഡിക്കല്‍കോളജ്‌ ആസ്‌പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരുക്ക്‌ ഗുരുതരമായതിനാല്‍ പിന്നീട്‌ മംഗലാപുരത്തെ ആസ്‌പത്രിയിലേക്ക്‌ മാറ്റി.
ടിപ്പര്‍ ലോറി ഇടിച്ച്‌ വഴിയാത്രക്കാരന്‍ മരിച്ചു
തലശ്ശേരി: ടിപ്പര്‍ ലോറി ഇടിച്ച്‌ വഴിയാത്രക്കാരന്‍ മരിച്ചു
ചെണ്ടയാട്ടെ പൂവന്‍ വഴിയില്‍ ബാലന്‍(42)ആണ്‌ മരിച്ചത്‌. ഇന്നലെ വൈകീട്ട്‌ 6.30 ഓടെയാണ്‌ ചെണ്ടയാട്‌ ഗുരുദേവ്‌ സ്‌മാരക യു.പി സ്‌കൂളിനു സമീപമാണ്‌ സംഭവം. പിറകോട്ടെടുത്ത ടിപ്പര്‍ ബാലനെ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ തലശ്ശേരി ഇന്ദിരാഗാന്ധി ആസ്‌പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചാത്തു, ചിരുത ദമ്പതികളുടെ മകനാണ്‌. ഭാര്യ: അജിത. മക്കള്‍: അഭിജിത്ത്‌, അമൃത. സഹോദരങ്ങള്‍: നാണു, ചന്ദ്രന്‍, ബാബു. മൃതദേഹം തലശ്ശേരി പോലീസ്‌ ഇന്‍ക്വസ്റ്റ്‌ നടത്തി.


കടയില്‍ കയറി അക്രമം അഞ്ചരക്കണ്ടിയില്‍ ്‌ ഹര്‍ത്താല്‍
അഞ്ചരക്കണ്ടി: കടയില്‍ കയറി അക്രമം നടത്തുകയും ജീവനക്കാരനെ മര്‍ദ്ദിക്കുകയും ചെയ്‌തു. അക്രമത്തില്‍ പ്രതിഷേധിച്ച്‌ അഞ്ചരക്കണ്ടിയില്‍ ഇന്ന്‌ ഹര്‍ത്താല്‍.
അഞ്ചരക്കണ്ടി ജുമാമസ്‌ജിദിനു മുന്‍വശത്തെ ചന്ദ്രിക ഏജന്റും മില്‍മ ബൂത്ത്‌ നടത്തിപ്പുകാരനുമായ പി.പി മമ്മൂട്ടിയുടെ കടയില്‍ കയറിയാണ്‌ രണ്ടംഗ സംഘം അക്രമം നടത്തിയത്‌. അക്രമത്തില്‍ മമ്മൂട്ടിയുടെ മകനും ബൂത്ത്‌ ജീവനക്കാരനുമായ എ.വി ജംഷീദി(19)ന്‌ പരിക്കേറ്റു. ഇയാളെ കണ്ണൂര്‍ മെഡിക്കല്‍ കോളേജ്‌ ആസ്‌പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം 6 മണിയോടെയാണ്‌ അക്രമം. കഴിഞ്ഞയാഴ്‌ച മമ്മൂട്ടിയുടേയും അടുത്ത വീട്ടിലെ മുസ്‌തഫയുടേയും വീട്ടുവരാന്തയില്‍ നിന്നും ഗ്യാസ്‌ സിലിണ്ടര്‍ മോഷണം പോയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട്‌ കല്ലായിലെ കെ.പി ശഫീറി(28)നെതിരെ പോലീസില്‍ പരാതിപ്പെടുകയും ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്‌തിരുന്നു. ഈ വൈരാഗ്യമാണ്‌ അക്രമത്തിനു കാരണമെന്ന്‌ കടയുടമ മമ്മൂട്ടി പറഞ്ഞു.
സംഭവമറിഞ്ഞ്‌ കൂത്തുപറമ്പ്‌ എ.എസ്‌.ഐ രവീന്ദ്രന്റെ നേതൃത്വത്തില്‍ പോലീസ്‌ സ്ഥലത്തെത്തി കേസെടുത്തു. വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ്‌ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന്‌ ഉച്ചവരെയാണ്‌ ഹര്‍ത്താല്‍.


ഷിജു
തലശ്ശേരി: അണ്ടലൂരിലെ ഷൈനി നിവാസില്‍ ഷിജു(ശിവപ്പന്‍-25) നിര്യാതനായി. ബാലകൃഷ്‌ണന്‍ രാജി ദമ്പതികളുടെ മകനാണ്‌. സഹോദരങ്ങള്‍: ഷാജി, ഷൈജു, ഷൈനി.

ഉസ്‌മാന്‍
തലശ്ശേരി: സൈതാര്‍ പള്ളിക്കടുത്ത അച്ചാരത്ത്‌ റോഡില്‍ വി. ഉസ്‌മാന്‍(55) നിര്യാതനായി. മക്കള്‍: ജസീല. ജസീര്‍, നജിദ, സാഹിറ, സമീര്‍. മരുമക്കള്‍: റഹീം, അഫ്‌നിദ. സഹോദരങ്ങള്‍: മൊയ്‌തു, അദവി, മറിയു.


അഹമ്മദ്‌ കുട്ടിഹാജി
ചക്കരക്കല്‍: മാമ്പ ജമീല മന്‍സില്‍ മണലില്‍ അഹമ്മദ്‌കുട്ടിഹാജി(67) നിര്യാതനായി. ഭാര്യ: ജമീല. മക്കള്‍: നൗഷാദ്‌, സഹീര്‍(ഇരുവരും സഊദി), റഷീദ, സലീന. മരുമക്കള്‍: സാജിദ്‌, മുഹമ്മദലി(നാഫ്‌ട്രേഡേഴ്‌സ്‌ ചക്കരക്കല്‍), ഷബീര്‍, റിയാദ്‌. സഹോദരങ്ങള്‍: ഉസ്‌മാന്‍, അബ്‌ദുറഹ്‌മാന്‍. ഹജ്ജ്‌ കര്‍മ്മം കഴിഞ്ഞ്‌ നാല്‌ ദിവസം മുമ്പായിരുന്നു നാട്ടിലെത്തിയിരുന്നത്‌.


അബ്‌ദുള്ളഹാജി
മൊകേരി: തലശ്ശേരി സംഗമം ഓഡിറ്റോറിയം ഉടമ കൂരാറയിലെ തള്ളവീട്ടില്‍ അബ്‌ദുള്ളഹാജി(71) നിര്യാതനായി. ബഹ്‌റൈനിലെ ഫാഷന്‍ സ്ഥാപനങ്ങളുടെ ഉടമയാണ്‌. ഭാര്യ: നഫീസ. മക്കള്‍: അഷ്‌റഫ്‌, അബ്‌ദുല്‍ റഹീം, അബ്‌ദുല്‍ റശീദ്‌, റഈസ്‌, അബ്‌ദുല്‍ മജീദ്‌(നാലുപേരും ബഹ്‌റൈന്‍), ആയിഷ, ജമീല. ജാമാതാക്കള്‍: ഇസ്‌മാഈല്‍, ഖാലിദ്‌(അജ്‌മാന്‍). പൊട്ടന്‍കണ്ടി അബ്‌ദുള്ള, കെ.പി മോഹനന്‍ എം.എല്‍.എ, അഡ്വ. കെ.എ ലത്തീഫ്‌, വി.എ നാസര്‍ പി.എ റഹ്‌മാന്‍ എന്നിവര്‍ സന്ദര്‍ശിച്ചു.

പഴശ്ശി അണക്കെട്ടിന്റെ ഷട്ടര്‍ തകര്‍ന്നു






പഴശ്ശി അണക്കെട്ടിന്റെ ഷട്ടര്‍ തകര്‍ന്നു
സ്വന്തം ലേഖകന്‍
മട്ടന്നൂര്‍: പഴശ്ശി ശുദ്ധജല പദ്ധതിയുടെ അണക്കെട്ടിന്റെ ഷട്ടര്‍ തകര്‍ന്നു. അണക്കെട്ടിന്റെ 16 റേഡിയല്‍ ഷട്ടറുകളില്‍ എട്ടാമത്തെ ഷട്ടറാണ്‌ ഇന്നലെ രാവിലെ തകര്‍ന്നത്‌. ജനങ്ങള്‍ ജാഗ്രത പാലിച്ചതിനെ തുടര്‍ന്ന്‌ വന്‍ ദുരന്തം ഒഴിവായി. ഷട്ടറിന്റെ അടിഭാഗത്തെ ഉരുക്ക്‌ ഷീറ്റ്‌ തകര്‍ന്ന്‌ വെള്ളം കുതിച്ചൊഴുകി. ഫയര്‍ഫോഴ്‌സും നാട്ടുകാരും മുന്നറിയിപ്പ്‌ നല്‍കിയതിനാല്‍ ആളുകള്‍ പുറത്തിറങ്ങിയില്ല.
13ലക്ഷം രൂപ ചെലവില്‍ നടക്കുന്ന അറ്റകുറ്റപ്പണി പ്രവൃത്തി പൂര്‍ത്തിയാവുന്നതിനിടെ ഷട്ടര്‍ തകര്‍ന്നതിനെ തുടര്‍ന്ന്‌ നിര്‍മ്മാണത്തില്‍ അഴിമതി ആരോപണമുയര്‍ന്നു. സംഭവ സ്ഥലത്ത്‌ ജനങ്ങള്‍ ക്ഷുഭിതരായതിനാല്‍ ഷട്ടര്‍ തകര്‍ന്ന്‌ മണിക്കൂറുകള്‍ക്കു ശേഷമാണ്‌ ജലസേചന ഉദ്യോഗസ്ഥര്‍ക്കു പഴശ്ശി അണക്കെട്ടില്‍ എത്താനായത്‌. പഴശ്ശി അണക്കെട്ടിലെ ഷട്ടറുകളുടെ ചോര്‍ച്ച തടയാന്‍ അറ്റകുറ്റപ്പണി ആരംഭിച്ച്‌ പൂര്‍ത്തിയാകുന്നതിനിടെ ഷട്ടര്‍ അടക്കാന്‍ അധികൃതര്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്ന്‌ പ്രവൃത്തി നിര്‍ത്തിവെക്കുകയായിരുന്നു. ഷട്ടറിന്റെയും ഡാംഭിത്തിയുടെയും ഇടയിലുള്ള റബ്ബര്‍ സീലിംഗ്‌ മാറ്റി സ്ഥാപിക്കാനാണ്‌ പ്രവൃത്തി തുടങ്ങിയിരുന്നത്‌. ഷട്ടര്‍ അടച്ചതിനാല്‍ ജലനിരപ്പ്‌ പൂര്‍ണതോതിലെത്തിയതോടെയാണ്‌ ഷട്ടറിന്റെ അടിഭാഗം തകര്‍ന്നത്‌. അടിവശത്തുള്ള സ്റ്റീല്‍ പ്ലെയ്‌റ്റും റബ്ബര്‍ സീലിംഗും തകര്‍ന്നിട്ടുണ്ട്‌. അടിയന്തിര ഘട്ടങ്ങളില്‍ പ്രവര്‍ത്തിക്കേണ്ട അടിയന്തിര ഷട്ടറാകട്ടെ മണിക്കൂറുകള്‍ക്കു ശേഷമാണ്‌ പ്രവര്‍ത്തിപ്പിക്കാനായത്‌. ഉദ്യോഗസ്ഥരുടെ വീഴ്‌ചയാണ്‌ ഇതിനു കാരണം.
പഴശ്ശി പദ്ധതിയുടെ അറ്റകുറ്റപ്രവൃത്തി വര്‍ഷാവര്‍ഷം തുടരാറുണ്ടെങ്കിലും വന്‍ അഴിമതി നടക്കാറുണ്ട്‌. ഇതേതുടര്‍ന്ന്‌ ജനങ്ങള്‍ ബഹളം വെച്ചതിനെ തുടര്‍ന്ന്‌ ഉദ്യോഗസ്ഥര്‍ക്ക്‌ സ്ഥലത്തെത്താനായില്ല. ഇരിട്ടി ഡി.വൈ.എസ്‌.പി ബാബുവിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ്‌ സംഘം സ്ഥലത്തെത്തിയാണ്‌ ജലസേചനവകുപ്പ്‌ അസിസ്റ്റന്റ്‌ എഞ്ചിനീയര്‍ വിജയനും മറ്റു ഉദ്യോഗസ്ഥര്‍ക്കും സ്ഥലത്തെത്താനായത്‌. തലശ്ശേരി തഹസില്‍ദാര്‍ സി.എം മുരളീധരന്‍, ചാവശ്ശേരി വില്ലേജ്‌ ഓഫീസര്‍ എം.സി സീനത്ത്‌, മട്ടന്നൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സീന ഇസ്‌മായില്‍, പഞ്ചായത്ത്‌ പ്രസിഡണ്ടുമാരായ പി.പി അശോകന്‍(കീഴൂര്‍ ചാവശ്ശേരി), ടി. ശ്രീമതി (പടിയൂര്‍), സി. രാജീവന്‍(ഇരിക്കൂര്‍) എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു. മട്ടന്നൂര്‍ സി.ഐ പ്രകാശന്‍ പടന്നയിലിന്റെ നേതൃത്വത്തിലാണ്‌ ജനങ്ങളെ ശാന്തരാക്കിയത്‌. കുയിലൂര്‍, കാഞ്ഞിരമണ്ണ്‌, എളന്നൂര്‍, പൊറോറ ഭാഗങ്ങളിലെ പുഴയില്‍ ജലനിരപ്പ്‌ ക്രമാതീതമായി ഉയര്‍ന്നു.