12/21/09




ധനമന്ത്രി അറിയാന്‍
ജീവനക്കാരില്ല; വാണിജ്യനികുതി
ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസ്‌ പൂട്ടിക്കിടക്കുന്നു
സി.വി. ശ്രീജിത്ത്‌
കണ്ണൂര്‍: ജീവനക്കാരില്ലാതെ വാണിജ്യനികുതി ഡെപ്യൂട്ടി കമ്മീഷണര്‍ (അപ്പീല്‍) ഓഫീസ്‌ ഇന്നലെ തുറന്നില്ല. നിലവിലുള്ള ജീവനക്കാരെ ഒന്നടങ്കം സ്ഥലം മാറ്റുകയും അവശേഷിച്ച ഡെപ്യൂട്ടി കമ്മീഷണര്‍ ഇന്നലെ അവധിയാവുകയും ചെയ്‌തതോടെയാണ്‌ ഓഫീസ്‌ തുറക്കാനാളില്ലാതായത്‌.
കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ പാറശ്ശാല മുതല്‍ മഞ്ചേശ്വരം വരെ ധനമന്ത്രി ഡോ. തോമസ്‌ ഐസക്ക്‌ ഓടി നടക്കുന്നതിനിടയിലാണ്‌ ജീവനക്കാരില്ലാത്തതിനെ തുടര്‍ന്ന്‌ കണ്ണൂര്‍, കാസര്‍കോട്‌ ജില്ലയിലെ വാണിജ്യ നികുതി വകുപ്പിലെ ഏറ്റവും പ്രധാന ഓഫീസ്‌ അടഞ്ഞുകിടക്കുന്നത്‌.
നേരത്തെ ഡെപ്യൂട്ടി കമ്മീഷണര്‍ (ഓഡിറ്റ്‌ അസസ്‌മെന്റ്‌), ഓഫീസ്‌ നിര്‍ത്തലാക്കുന്നതിന്റെ ഭാഗമായി ജീവനക്കാരെ അപ്പീല്‍ ഓഫീസില്‍ ഡെപ്യൂട്ട്‌ ചെയ്‌തിരുന്നെങ്കിലും ഡിസം. 1 മുതല്‍ ഓഡിറ്റ്‌ അസസ്‌മെന്റ്‌ ഓഫീസ്‌ നിര്‍ത്തലാക്കുകയും ജീവനക്കാരെ ഡെപ്യൂട്ടി കമ്മീഷണറുടെ (ഭരണം) ഓഫീസിലേക്ക്‌ മാറ്റുകയും ചെയ്‌തിരുന്നു. ഇവിടെയുണ്ടായിരുന്ന സി.എയെ കോഴിക്കോട്ടേക്ക്‌ സ്ഥലംമാറ്റുകയും ചെയ്‌തു. നിലവില്‍ ഡെപ്യൂട്ടി കമ്മീഷണര്‍ (അപ്പീല്‍) മാത്രമാണ്‌ ഈ ഓഫീസിലുള്ളത്‌. കണ്ണൂര്‍-കാസര്‍കോട്‌ ജില്ലയിലെ കെ.ജി.എസ്‌.ടി അപ്പീലുകളുടെ നിരവധി ഫയലുകള്‍ തീര്‍ക്കാനുള്ളപ്പോഴും അതുപോലെ കോഴിക്കോട്‌ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍-കാസര്‍കോട്‌ ജില്ലയിലെ വാറ്റ്‌ അപ്പീല്‍ ഫയലുകള്‍ കണ്ണൂരിലേക്ക്‌ മാറ്റുവാനുള്ള നടപടികള്‍ പുരോഗമിക്കുമ്പോഴുമാണ്‌ ജീവനക്കാരില്ലാതെ ഈ ഓഫീസ്‌ പൂട്ടിക്കിടക്കുന്നത്‌.
ധനവകുപ്പിന്റെ പിടിപ്പുകേടിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്‌ കണ്ണൂരിലെ വാണിജ്യനികുതി ഡെപ്യൂട്ടി കമ്മീഷണര്‍ (അപ്പീല്‍) ഓഫീസ്‌. നിലവില്‍ ആവശ്യത്തിന്‌ ജീവനക്കാരെ നിയമിക്കാതെയാണ്‌ ഇവിടെയുള്ളവരെ മാറ്റിയത്‌. പകരം ആളെ നിയമിക്കാത്തതുമൂലം രണ്ടു ജില്ലകളിലെ നിരവധി ചെറുകിട കച്ചവടക്കാരാണ്‌ വലയുന്നത്‌. ഇന്നലെ ഓഫീസ്‌ പ്രവര്‍ത്തിക്കുമെന്ന്‌ കരുതി നിരവധി പേര്‍ ദൂരെസ്ഥലങ്ങളില്‍നിന്നുപോലും കണ്ണൂരിലെത്തിയിരുന്നെങ്കിലും നിരാശയോടെ മടങ്ങേണ്ടിവന്നു.

ചരമം*****


കണ്ണന്‍
കടവത്തൂര്‍: കുറുങ്ങാട്ടെ പുത്തലത്ത്‌ കണ്ണന്‍ (70) നിര്യാതനായി. ഭാര്യ: ജാനു. മക്കള്‍: അനീഷ്‌, ബിനീഷ്‌, അജിത, നിഷ, പുഷ്‌പ, ശ്രീജ. മരുമക്കള്‍: പുരുഷു, സജീവന്‍, ബാലന്‍, സുരേന്ദ്രന്‍.

തെങ്ങില്‍നിന്ന്‌ വീണു മരിച്ചു
ശ്രീകണ്‌ഠപുരം: അടുവാപ്രത്തെ എസ്‌.ആര്‍. സജീവന്‍ (40) തെങ്ങില്‍നിന്ന്‌ വീണ്‌ മരിച്ചു. ചൂളിയാട്‌ കള്ള്‌ഷാപ്പിലെ ചെത്ത്‌ തൊഴിലാളിയാണ്‌. ഇന്നലെ ഉച്ചയോടെയാണ്‌ സംഭവം. രവീന്ദ്രന്‍-തങ്കമണി ദമ്പതികളുടെ മകനാണ്‌. ഭാര്യ: ജയശ്രീ. മക്കള്‍: ജിതില്‍, ജിതിന്‍. സംസ്‌കാരം ഇന്നു രാവിലെ 11ന്‌ കടുവാപ്രം ശ്‌മശാനത്തില്‍.

No comments:

Post a Comment