12/30/09

ഇനി തേടാന്‍ വഴികളില്ല, മുട്ടാന്‍ വാതിലുകളും...


ദാവൂദ്‌ അരിയില്‍

കണ്ണൂര്‍: നീതി തേടി ഇനി ഞാന്‍ എങ്ങോട്ട്‌ പോണം. കോടതി വിധി അനുകൂലമായിട്ടും പോലീസും പഞ്ചായത്ത്‌ അധികൃതരും കണ്ടില്ലെന്ന്‌ നടിക്കുമ്പോള്‍ ഇനി ഞാനെന്താ വേണ്ടത്‌. കണ്ണൂര്‍ അഴീക്കോട്‌ കപ്പക്കടവ്‌ സ്വദേശി കൊച്ചുമ്മല്‍ രാജന്‍ വേദനയോടെ ഇങ്ങനെ ചോദിക്കുമ്പോള്‍ കേട്ടുനില്‍ക്കുന്നവര്‍ക്കും വേദന തോന്നും. അദ്ദേഹത്തിനെതിരെയുള്ള നീതി നിഷേധത്തിന്‌ മൂന്നര വയസ്സുണ്ട്‌. ഒരു പ്രദേശത്തെ രാഷ്‌ട്രീയ സ്വാധീനമുള്ള ചിലര്‍ തീര്‍ത്ത തടവറിയില്‍ കഴിയുകയാണ്‌ കണ്ണൂര്‍ കസ്റ്റംസിലെ സീമാനായ രാജന്‍. നീതിക്കുവേണ്ടി ചെന്നുമുട്ടാത്ത വാതിലുകളില്ല. വളപട്ടണം പോലീസുമുതല്‍ ഡി.ജി.പി വരേയും മുഖ്യമന്ത്രിയുടെ സുതാര്യ കേരളം മുതല്‍ ഹൈക്കോടതി വരേയും എല്ലായിടത്തും വിധി രാജനൊപ്പം. എന്നാല്‍ നിയമം നടപ്പാക്കേണ്ടവരോ കണ്ടില്ല ഒന്നും...
രാജന്റെ വീട്ടിലേക്കുള്ള വഴി ചിലര്‍ തെങ്ങിന്‍ തടികളും വിറകും മണലുമിട്ട്‌ തടസ്സപ്പെടുത്തിയിട്ട്‌ മൂന്നര വര്‍ഷം കഴിയുന്നു. മുമ്പ്‌ ഒരുതവണ കോടതിയുത്തരവിന്റെ അടിസ്ഥാനത്തില്‍ തടസ്സം നീക്കിയെങ്കിലും അന്നുരാത്രിതന്നെ വീണ്ടും വഴി മുടക്കി. പിന്നീട്‌ പലപ്പോഴും തടസ്സം നീക്കിയെങ്കിലും രാത്രിയ തടസ്സം പുനഃസ്ഥാപിക്കുകയും ചെയ്‌തു. പോലീസിന്റെ സാന്നിധ്യത്തില്‍ ചര്‍ച്ച നടയെങ്കിലും നീതി നടപ്പാക്കാന്‍ പോലീസിനായില്ല. പോലീസിനു മുന്നില്‍ വെച്ചും എതിര്‍ കക്ഷികള്‍ രാജനെ ഭീഷണിപ്പെടുത്തുകയായിരുന്നു.
വളപട്ടണം പുഴയോട്‌ ചേര്‍ന്നാണ്‌ രാജന്റെ സ്ഥലം. വീട്ടിനു സമീപമുള്ള നടപ്പാത 14 അടി വീതിയുള്ള റോഡാക്കി മാറ്റാന്‍ നാട്ടുകാര്‍ രാജനെ സമീപിച്ചു. റോഡ്‌ പറമ്പിന്റെ ഒരു ഭാഗത്തുകൂടി ആവാമെന്ന്‌ രാജന്‍ സമ്മതിച്ചെങ്കിലും നാട്ടിലെ പ്രമുഖരായ ചിലര്‍ സമ്മതിച്ചില്ല. പറമ്പിനു മധ്യത്തിലൂടെ റോഡുവേണം എന്നായി എതിര്‍ കക്ഷികളുടെ ആവശ്യം. എന്നാല്‍ രാജന്‍ ഇതു നിരസിച്ചു. ഇതിനെതുടര്‍ന്ന്‌ ചിലര്‍ 2005 ആഗസ്റ്റ്‌ 25ന്‌ രാജന്റെ വീട്ടിലേക്കുള്ള വഴി തടസ്സപ്പെടുത്തി. വളപട്ടണം പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന്‌ ഒക്‌ടോബറില്‍ തടസ്സം നീക്കിയെങ്കിലും പിന്നീട്‌ ബലമായി സ്ഥലം കൈയേറി റോഡു നിര്‍മ്മിച്ചു. തടയാന്‍ ശ്രമിച്ച രാജനെ മര്‍ദ്ദിക്കുകയും ചെയ്‌തു. എതിര്‍ കക്ഷികള്‍ തന്റെ പറമ്പിലൂടെ വാഹനം കൊണ്ടു പോകുന്നതിനെതിരെ കോടതിയെ സമീപിച്ചു. കോടതിവിധി രാജനു അനുകൂലമാവുകയും ചെയ്‌തു. ഇതില്‍ കുപിതരായ എതിര്‍ കക്ഷികള്‍ വീണ്ടും വഴി തടസ്സപ്പെടുത്തി. പോലീസിലും കലക്‌ടര്‍ക്കും പരാതി നല്‍കിയെങ്കിലും നടപടി ഇല്ലാത്തതിനാല്‍ ഹൈക്കോടതിയില്‍ നിന്ന്‌ അനുകൂലവിധി നേടിയെങ്കിലും രാജന്റെ വീട്ടിലേക്കുള്ള വഴികള്‍ തുറന്നില്ല.
വളപട്ടണം പുഴയില്‍ നിന്ന്‌ മണല്‍ വാരുന്ന കരാറുകാര്‍ രാജന്റെ പറമ്പില്‍ 500 ടണ്‍ മണല്‍ നിക്ഷേപിച്ചിരുന്നു. ജിയോളജി വകുപ്പിന്റെ അനുമതിയോടെ കഴിഞ്ഞ 14ന്‌ മണല്‍ നീക്കല്‍ വഴി തടസ്സം നീക്കിയിരുന്നു. മണല്‍ കയറ്റിയ മിനി ലോറിയെ പുറത്തിറങ്ങാന്‍ അനുവദിക്കാതെ വീണ്ടും വഴിമുടക്കിയിരിക്കുകയാണ്‌ എതിര്‍ കക്ഷികള്‍. ഇതിനെതുടര്‍ന്ന്‌ തനിക്ക്‌ നീതി ലഭിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ രാജന്‍ കഴിഞ്ഞ ദിവസം കണ്ണൂര്‍ എസ്‌.പി അനൂപ്‌ കുരുവിള ജോണിനെ കാണാന്‍ എത്തിയിരുന്നു. സി.എച്ച്‌ ബാലന്റെ നേതൃത്വത്തിലുള്ള കപ്പക്കടവ്‌ പുഴയോര റോഡ്‌ നിര്‍മ്മാണ കമ്മിറ്റിയാണ്‌

No comments:

Post a Comment