12/21/09

ഏഷ്യന്‍ ജിം പുതിയതെരു ചാമ്പ്യന്‍മാര്‍<

ഏഷ്യന്‍ ജിം പുതിയതെരു ചാമ്പ്യന്‍മാര്‍
കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ ശരീര സൗന്ദര്യ മത്സരം മിസ്റ്റര്‍ കണ്ണൂര്‍ 2009ല്‍ 147 പോയിന്റ്‌ നേടി പുതിയതെരു ഏഷ്യന്‍ ജിം തുടര്‍ച്ചയായ രണ്ടാം തവണയും ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്‌ കരസ്ഥമാക്കി. 138 പോയിന്റ്‌ നേടി ജിം വേള്‍ഡ്‌ ചെറുകുന്ന്‌ റണ്ണേഴ്‌സ്‌ അപ്പ്‌ ആയി. 72 പോയിന്റ്‌ നേടിയ കണ്ണൂര്‍ വിന്നേഴ്‌സ്‌ ജിം മൂന്നാം സ്ഥാനം കരസ്ഥമാക്കി.
സീനിയര്‍ മിസ്റ്റര്‍ കണ്ണൂര്‍ ആയി ജിം വേള്‍ഡ്‌ ചെറുകുന്നിന്റെ ഇയാസ്‌ പി തെരഞ്ഞെടുത്തു. ജൂനിയര്‍ മിസ്‌റ്റര്‍ കണ്ണൂര്‍ ആയി കണ്ണാടിപ്പറമ്പ്‌ എ.ജെസ്‌ ജിമ്മിലെ വി. നിഷാന്തിനെയും സബ്‌ജൂനിയര്‍ മിസ്റ്റര്‍ കണ്ണൂര്‍ ആയി പുതിയതെരു ഏഷ്യന്‍ ജിമ്മിലെ കെ. റിജീഷിനെയും തെരഞ്ഞെടുത്തു. ബെസ്റ്റ്‌ പോസര്‍ ഓഫ്‌ കണ്ണൂര്‍ ആയി അഴീക്കോട്‌ സമദര്‍ശിനി ജിമ്മിലെ അരുണിനെയും തെരഞ്ഞെടുത്തു. സബ്‌ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, ഹാന്റിക്യാപ്‌ഡ്‌ എന്നീ വിഭാഗങ്ങളിലായി 300ഓളം ബോഡി ബില്‍ഡര്‍മാര്‍ മത്സരത്തില്‍ പങ്കെടുത്തു.
നേരത്തെ ജില്ലാ ഒളിംപിക്‌ അസോസിയേഷന്‍ സെക്രട്ടറി വി.പി. പവിത്രന്‍ മത്സരം ഉദ്‌ഘാടനം ചെയ്‌തു. അഡ്വ. കെ.എന്‍. ഷാജി അധ്യക്ഷത വഹിച്ചു. എം.വി. പ്രമോദ്‌, കെ.വി. ഷാജു, സനത്ത്‌ ഭഗവതി, സുദാസ്‌ കണ്ണോത്ത്‌, ബെന്നി കെ. ചാക്കോ, സി. വിജയന്‍, കെ. സജീവന്‍, കെ.പി. അബ്‌ദുല്‍നാസര്‍, കെ. അബ്‌ദുല്‍ നാസര്‍ പ്രസംഗിച്ചു. കണ്ണോത്ത്‌ ജിംനേഷ്യം തളിപ്പറമ്പിന്റെ സഹകരണത്തോടെ കണ്ണൂര്‍ ജില്ലാ ബോഡി ബില്‍ഡിംഗ്‌ അസോസിയേഷനാണ്‌ പരിപാടി സംഘടിപ്പിച്ചത്‌.

No comments:

Post a Comment