12/21/09

തീവ്രവാദത്തിനെതിരെ വിപുലമായ പ്രചാരണ പരിപാടികള്‍ക്ക്‌

കണ്ണൂര്‍: തീവ്രവാദത്തിനെതിരെ വിപുലമായ പ്രചാരണ പരിപാടികള്‍ക്ക്‌ ഡി.വൈ.എഫ്‌.ഐ രൂപം കൊടുത്തതായി സംസ്ഥാന സെക്രട്ടറി ടി.വി. രാജേഷ്‌ പത്രസമ്മേളനത്തില്‍ അറിയിച്ചു. ജനു. 30 മുതല്‍ പ്രചാരണ പരിപാടികള്‍ തുടങ്ങും. തീവ്രവാദത്തിനെതിരെ മുഴുവന്‍ സംഘടനകളുമായി യോജിച്ച്‌ പ്രവര്‍ത്തിക്കാന്‍ ഡി.വൈ.എഫ്‌.ഐ ഒരുക്കമാണ്‌. എന്നാല്‍ യു.ഡി.എഫ്‌ തീവ്രവാദികള്‍ക്ക്‌ അനുകൂല നിലപാടാണ്‌ സ്വീകരിക്കുന്നത്‌. കോയമ്പത്തൂര്‍ പ്രസ്സ്‌ ക്ലബ്ബ്‌ കേസിലെ പ്രതികളില്‍ ചിലര്‍ക്ക്‌ യൂത്ത്‌കോണ്‍ഗ്രസ്സുമായി ബന്ധമുണ്ട്‌. എന്നാല്‍ ഇതുവരെയും സംഘടന നടപടി സ്വീകരിക്കാന്‍ തയ്യാറായിട്ടില്ല. തീവ്രവാദ വിഷയവുമായി യൂത്ത്‌കോണ്‍ഗ്രസിനകത്ത്‌ തര്‍ക്കമുണ്ടെന്നും രാജേഷ്‌ പറഞ്ഞു.
എന്‍.ഡി.എഫ്‌ പോലുള്ള സംഘടനകളെ എതിര്‍ക്കുന്നതില്‍ ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും സ്വീകരിക്കുന്ന സമീപനം സംശയമുളവാക്കുന്നതാണ്‌. മാധ്യമങ്ങളും ഇവര്‍ക്കനുകൂലമായ നിലപാടു സ്വീകരിക്കുകയാണ്‌. ആരാധനാലയങ്ങള്‍ മതതീവ്രവാദികളുടെ ഒളിത്താവളമാക്കാന്‍ അനുവദിക്കരുതെന്നും രാജേഷ്‌ ആവശ്യപ്പെട്ടു.
രാജ്‌മോഹന്‍ ഉണ്ണിത്താനെതിരെ നടപടിയെടുക്കാതിരിക്കുന്നത്‌ കോണ്‍ഗ്രസിന്റെ ധാര്‍മിക അപചയമാണ്‌ വെളിപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. സത്യപാലന്‍, സതീഷ്‌, എന്‍. അജിത്‌കുമാര്‍ എന്നിവരും സംബന്ധിച്ചു.

ആധുനീകരണം തപ്പാല്‍ വകുപ്പില്‍
കണ്ണൂര്‍: തപ്പാല്‍ വകുപ്പില്‍ നടപ്പിലാക്കിവരുന്ന ആധുനീകരണത്തിന്റെ ഭാഗമായി കണ്ണൂര്‍ ഹെഡ്‌പോസ്റ്റോഫീസ്‌ `പ്രൊജക്‌ട്‌ ആറോ' ആഫീസാക്കിയിരിക്കുകയാണ്‌. ഇതിന്റെ ഉദ്‌ഘാടനം കെ. സുധാകരന്‍ എം.പി. നിര്‍വഹിച്ചു. എ.പി. അബ്‌ദുല്ലക്കുട്ടി എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഷിബു എം. ജോബ്‌ (ഡയറക്‌ടര്‍, പോസ്റ്റല്‍ സര്‍വീസ്‌ ഉത്തരമേഖലാ തപ്പാല്‍ വകുപ്പ്‌) സ്വാഗതവും കെ.ജി. ബാലകൃഷ്‌ണന്‍ (പോസ്റ്റല്‍ സൂപ്രണ്ട്‌) നന്ദിയും പറഞ്ഞു. റെയില്‍വെ ടിക്കറ്റ്‌ ബുക്കിംഗ്‌, വിദേശ കറന്‍സി കൈമാറ്റം വിദേശ പണമിടപാട്‌, ട്രാവല്‍സ്‌ ചെക്ക്‌ മുതലായ നൂതന സംവിധാനങ്ങള്‍ ഇതോടൊപ്പം ഒരുക്കിയിട്ടുണ്ട്‌.

No comments:

Post a Comment