12/21/09

വിലക്കയറ്റത്തിനെതിരെ

വിലക്കയറ്റത്തിനെതിരെ
കോണ്‍ഗ്രസ്‌ ധര്‍ണ നടത്തി
കണ്ണൂര്‍: രൂക്ഷമായ വിലക്കയറ്റത്തിനെതിരെ കെ.പി.സി.സി ആഹ്വാനമനുസരിച്ച്‌ ജില്ലാ കോണ്‍ഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്‌ട്രേറ്റ്‌ പടിക്കല്‍ ധര്‍ണാസമരം നടത്തി. ഭരണമുന്നണിയിലെ തര്‍ക്കംമൂലം ഭരണമില്ലാത്ത അവസ്ഥയില്‍ ജനജീവിതം സ്‌തംഭിച്ചിരിക്കുകയാണെന്ന്‌ ധര്‍ണ ഉദ്‌ഘാടനം ചെയ്‌ത എം.കെ. രാഘവന്‍ എം.പി പറഞ്ഞു. രാജ്യത്ത്‌ മറ്റെവിടെയും ഇല്ലാത്ത വിലക്കയറ്റമാണ്‌ കേരളത്തിലിന്നുള്ളത്‌. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ യാതൊരു നടപടിയും കേരള ഗവണ്‍മെന്റ്‌ സ്വീകരിക്കുന്നില്ല. പാര്‍ട്ടി തര്‍ക്കം മൂത്ത്‌ മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടി ഭരണം മറന്നുപോയെന്നു രാഘവന്‍ പറഞ്ഞു.
പി. രാമകൃഷ്‌ണന്‍ അധ്യക്ഷത വഹിച്ചു. അഡ്വ. സണ്ണി ജോസഫ്‌, എ.പി. അബ്‌ദുല്ലക്കുട്ടി എം.എല്‍.എ, കെ.പി. നൂറുദ്ദീന്‍, സതീശന്‍ പാച്ചേനി, സുമാ ബാലകൃഷ്‌ണന്‍, എന്‍. രാമകൃഷ്‌ണന്‍ പ്രസംഗിച്ചു.

No comments:

Post a Comment