12/30/09

പൂഴി വാരുന്നതിനിടെ തോണി മറിഞ്ഞ്‌ ഒരാളെ കാണാതായി


പൂഴി വാരുന്നതിനിടെ തോണി മറിഞ്ഞ്‌ ഒരാളെ കാണാതായി
കണ്ണൂര്‍: കാട്ടാമ്പള്ളി വള്ളുവന്‍ കടവില്‍ പൂഴി വാരാന്‍ പോയവര്‍ തുഴഞ്ഞ തോണി മറിഞ്ഞ്‌ ഒരാളെ കാണാതായി. രണ്ട്‌ പേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. നീര്‍ച്ചാല്‍ സ്വദേശി ഇമ്രാനെ(30)യാണ്‌ കാണാതായത്‌. കണ്ണാടിപറമ്പ്‌ സ്വദേശി ഖാദര്‍ (37), കോട്ടക്കുന്ന്‌ സ്വദേശി ഷറഫുദ്ദീന്‍ (28) എന്നിവരാണ്‌ രക്ഷപ്പെട്ടത്‌. ഇന്നലെ ഉച്ചക്ക്‌ 2.30നഅപകടം. രാവിലെ ഒമ്പതോടെയാണ്‌ മൂവരും പൂഴിവാരാന്‍ തോണിയുമായി പുഴയില്‍ പോയത്‌.
ശക്തമായ അടിയൊഴുക്കിനെ തുടര്‍ന്ന്‌ തോണി തലകീഴായി മറയുകയായിരുന്നു. അപകടസമയത്ത്‌ ശക്തമായ കാറ്റുമുണ്ടായിരുന്നു. ബഹളം കേട്ട്‌ മീന്‍ പിടിക്കുകയായിരുന്നവരും നാട്ടുകാരും എത്തിയാണ്‌ രണ്ടുപേരെ രക്ഷപ്പെടുത്തിയത്‌. ഖാദര്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്‌. നാട്ടുകാരും ഫയര്‍ഫോഴ്‌സും പോലീസും രാത്രി വൈകിയും തിരച്ചില്‍ തുടരുകയാണ്‌.

No comments:

Post a Comment