12/30/09

തളിപ്പറമ്പ്‌ തൃഛംബരത്ത്‌ വീട്‌ കുത്തിത്തുറന്നു

തളിപ്പറമ്പ്‌: തളിപ്പറമ്പ്‌ തൃഛംബരത്ത്‌ വീട്‌ കുത്തിത്തുറന്ന്‌ ഇരുപത്തിയാറര പവന്റെ സ്വര്‍ണാഭരണങ്ങളും 10,000 രൂപയും വെള്ളിയാഭരണങ്ങളും വാച്ചുകളും സിന്റിക്കേറ്റിന്റെ എ ടി എം കാര്‍ഡും കവര്‍ച്ച ചെയ്‌തു. തൃഛംബരം ദേശീയപാതക്കരികില്‍ പെട്രോള്‍ പമ്പിന്‌ സമീപത്തെ സിന്റിക്കേറ്റ്‌ ബേങ്ക്‌ റിട്ട ഉദ്യോഗസ്ഥന്‍ കാഞ്ഞിരക്കണ്ടി അനന്തന്‍നായരുടെ വീട്ടില്‍ നിന്നാണ്‌ കവര്‍ച്ച നടന്നത്‌. അനന്തന്‍ നായരും കുടുംബവും കഴിഞ്ഞദിവസം വീട്‌ പൂട്ടി ബാംഗ്ലൂരിലെ മകളുടെ വീട്ടിലേക്ക്‌ പോയതായിരുന്നു. ചൊവ്വാഴ്‌ച രാത്രിയോടെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ്‌ വീട്‌ കുത്തിത്തുറന്ന്‌ കവര്‍ച്ച നടന്നത്‌ ശ്രദ്ധയില്‍പ്പെട്ടത്‌. വീടിന്റെ മുന്‍വാതിലും അകത്തെ വാതിലും വെട്ടിപ്പൊളിച്ച്‌ അകത്തുകടന്ന്‌ അലമാരയില്‍ സൂക്ഷിച്ചിരുന്ന മൂന്നുലക്ഷത്തോളം രൂപ വിലവരുന്ന ആഭരണങ്ങളും പണവും വെള്ളിയാഭാരണങ്ങളും രണ്ട്‌ വാച്ചുകളും എ ടി എം കാര്‍ഡും മോഷണം നടത്തുകയായിരുന്നു. വീടിനുള്ളിലെ അഞ്ച്‌ ഷെല്‍ഫുകളും ഉളി ഉപയോഗിച്ച്‌ കുത്തിത്തുറന്ന്‌ വസ്‌ത്രങ്ങള്‍ വാരിവലിച്ചിട്ട നിലയിലാണ്‌. തൃചംബരത്ത്‌ താമസമാക്കിയതിന്‌ ശേഷം അനന്തന്‍നായരും ഭാര്യയും ആദ്യമായാണ്‌ വീടുപൂട്ടി പുറത്തുപോയതെന്ന്‌ പറയുന്നു. തളിപ്പറമ്പ്‌ ഡി വൈ എസ്‌ പി മുഹമ്മദ്‌ ആരിഫ്‌, സി ഐ സതീഷ്‌കുമാര്‍ എന്നിവരും വിരലടയാള വിദഗ്‌ധരും ക്രൈംസ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.

No comments:

Post a Comment